ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിമഹാബലിപുറത്തു സമാപിച്ചു തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ട്
ഉച്ചകോടിയിൽ ലോകരാജ്യങ്ങൾ ഉറ്റുനോക്കിയിരുന്ന കശ്മീർ വിഷയം ചർച്ചയായില്ല. കശ്മീർ പ്രശ്നം രാജ്യത്തിന്റെ ആഭ്യന്തിര കാര്യമാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം
ചെന്നൈ :ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിക്ക് തമിഴ്നാട്ടിലെ മഹാബലിപുരത്ത് സമാപനം. തീവ്രവാദത്തിനെതിരെ ഇരു രാഷ്ട്രങ്ങളുടെയും നീങ്ങും. എന്നാൽ കശ്മീർ വിഷയം ഉച്ചകോടിയിൽ ചർച്ചയായില്ല. അതിർത്തി കടന്നുള്ള തീവ്രവാദം ഇരു രാജ്യങ്ങൾക്കും ഭീഷണിയാണ്. ഇതിൽ കൃത്യമായ തീരുമാനങ്ങളെടുത്ത് മുന്നോട്ട് പോകും. ഉച്ചകോടിയിൽ ലോകരാജ്യങ്ങൾ ഉറ്റുനോക്കിയിരുന്ന കശ്മീർ വിഷയം ചർച്ചയായില്ല. കശ്മീർ പ്രശ്നം രാജ്യത്തിന്റെ ആഭ്യന്തിര കാര്യമാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.അതേസമയം വ്യാപാരവും നിക്ഷേപവും സുഗമമാക്കുന്നതിനായി പുതിയ സംവിധാനമൊരുക്കും. ചൈനീസ് വൈസ് പ്രസിഡന്റ് ഹൂ ചുൻ ഹുവ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ചർച്ചകൾ നടക്കുക. ഇന്ത്യ ചൈന ബന്ധത്തിൽ ഒരു പുതിയ യുഗമാണ് വരാനിരിയ്ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
മറക്കാനാവാത്ത അനുഭവമായിരുന്നു ഉച്ചകോടിയെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് പ്രതികരിച്ചു. അടുത്ത ഉച്ചകോടിക്ക് ചൈനയിലേക്കുള്ള ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചു.ഉച്ചകോടിക്ക് എത്തിയ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച്ച നടത്താനുള്ള ഇടത് നേതാക്കളുടെ ശ്രമം വിഫലമായി. കൂടിക്കാഴച്ചയ്ക്ക് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവർ സമയം ചോദിച്ചെങ്കിലും പ്രസിഡന്റിന്റെ ഓഫീസ് അനുമതി നല്‍കിയില്ല.