ഇന്ത്യ – ചൈന ഉച്ചകോടിക്ക് തമിഴ്നാട്ടിലെ മഹാബലിപുരത്ത്

രാവിലെ പത്തിന് മഹാബലിപുരത്തെ റിസോര്‍ട്ടിലാണ് അനൌദ്യോഗിക ചര്‍ച്ച നടക്കുക. പ്രതിരോധം, അതിര്‍ത്തി നിര്‍ണയം, വ്യാപാരം എന്നിവക്കൊപ്പം ജമ്മു കശ്മീര്‍ വിഷയവും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.

0

ഇന്ത്യ – ചൈന രണ്ടാം അനൌദ്യോഗിക ഉച്ചകോടിയ്ക്ക് തമിഴ്നാട്ടിലെ മഹാബലിപുരത്ത് തുടക്കമായി.നാളെ രാവിലെ പത്തിന് മഹാബലിപുരത്തെ റിസോര്‍ട്ടിലാണ് അനൌദ്യോഗിക ചര്‍ച്ച നടക്കുക. പ്രതിരോധം, അതിര്‍ത്തി നിര്‍ണയം, വ്യാപാരം എന്നിവക്കൊപ്പം ജമ്മു കശ്മീര്‍ വിഷയവും ഉച്ചകോടിയില്‍ ചര്‍ച്ചയാകും.ഷി ജിന്‍പിങിന്റെ ഇന്ത്യ സന്ദർശനത്തിന് മുമ്പ് പാക് പ്രധാനമത്രി യുമായി ഷി പിങ്‌ കുടിക്കാഴച നടത്തിയിരുന്നു കശ്മീർ വിഷയത്തിൽ ഏറു രാജ്യങ്ങളും തമ്മിൽ ചർച്ചക്ക് തയ്യാറാകണമെന്നും പാകിസ്താന്റെ അവക്ഷണഗങ്ങൾക്കൊപ്പം ചൈന നിലകൊള്ളുമെന്നു ഷി പിങ്‌ വ്യ്കതമാക്കിയിരുന്നു
ചെന്നൈയിലെത്തിയ ചൈനിസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു. മഹാബലിപുരത്തെ യുനസ്കോ പൈതൃക കേന്ദ്രങ്ങളുടെ സന്ദര്‍ശനമാണ് ഇന്ന് പൂര്‍ത്തിയാക്കിയത്
ഉച്ചക്ക് രണ്ടേ പത്തിന് ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയ ചൈനിസ് പ്രസിഡന്റിനെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ചെന്നൈയിലെ ഹോട്ടലിലേക്കുള്ള വഴിയുടെ ഇരുവശത്തും ഇന്ത്യയുടെയും ചൈനയുടെയും പതാകകളുമായി വിദ്യാര്‍ഥികള്‍, ഷീ ജിന്‍ പിങിനെ വരവേറ്റു. നാല് മണിയോടെയാണ് ചെന്നൈയില്‍ നിന്ന് മഹാബലിപുരത്തേയ്ക്ക് പുറപ്പെട്ടത്. 36 ഇടങ്ങളില്‍ കലാവിരുന്ന് ഒരുക്കിയിരുന്നു. പതിവില്‍ നിന്നു വിപരീതമായി തമിഴ് സ്റ്റൈലില്‍ മുണ്ടുടുത്തായിരുന്നു മോദി എത്തിയത്

മഹാബലിപുരത്തെത്തിയ ശേഷം യുനെസ്കോയുടെ പൈതൃക കേന്ദ്രങ്ങളായ അര്‍ജുന തപസ്, പഞ്ച രഥാസ്, സീ ഷോര്‍ ടെംപിള്‍ എന്നിവ, പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷി ജിന്‍പിങും ഒരുമിച്ച് കണ്ടു. മഹാബലിപുരത്തെ ശില്‍പവിദ്യയുടെ ചരിത്രം പ്രധാനമന്ത്രി വിശദീകരിച്ചു. തുടര്‍ന്ന് നാനൂറ് കലാകാരന്മാരും വിദ്യാര്‍ത്ഥികളും അണിനിരന്ന കലാപ്രകടനം. അത്താഴവിരുന്നിനു ശേഷം പ്രസിഡന്റും പ്രധാനമന്ത്രിയും ചെന്നൈയിലേക്ക് തിരിച്ചു.

You might also like

-