ഇന്ത്യ ചൈന സംഘര്‍ഷത്തിൽ രാജ്നാഥ് സിംഗ് അടിയന്തര യോഗം വിളിച്ചുചേര്‍ത്തു
വൈകിട്ടോടെ പ്രതിരോധ മന്ത്രി ചൈനാ അതിര്‍ത്തിയിലെ സംഘര്‍ഷം സംബന്ധിച്ച് വിശദീകരണം നല്‍കുമെന്നാണു റിപ്പോര്‍ട്ടുകള്‍
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത്, മൂന്ന് സൈനിക മേധാവിമാര്‍, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ എന്നിവരാണു യോഗത്തില്‍ പങ്കെടുത്തത്.ഉച്ചയ്ക്ക് ഒന്നരയോടെ യോഗം അവസാനിച്ചതിനുശേഷം രാജ്നാഥ് പ്രതിരോധ മന്ത്രാലയത്തില്‍നിന്നു സ്വന്തം വസതിയിലേക്കു പോയി. മൂന്ന് മണിയോടെ അദ്ദേഹം പ്രധാനമന്ത്രിയുടെ വസതിയിലെത്തും. വൈകിട്ടോടെ പ്രതിരോധ മന്ത്രി ചൈനാ അതിര്‍ത്തിയിലെ സംഘര്‍ഷം സംബന്ധിച്ച് വിശദീകരണം നല്‍കുമെന്നാണു റിപ്പോര്‍ട്ടുകള്‍.