അതിർത്തിയിൽ ചൈനീസ് പ്രകോപനം മേജര്‍ ജനറല്‍ ചർച്ചയിൽ ഫലം കണ്ടെത്താനായില്ല സൈനിക നീക്കം ശക്തമാക്കി ഇന്ത്യ

ഗൽവാൻ മേഖലയിലെ യഥാർത്ഥ നിയന്ത്രണരേഖയ്ക്കടുത്ത് വെച്ചാണ് ഇന്ത്യയുടെയും ചൈനയുടെയും മേജർ ജനറൽമാർ കൂടിക്കാഴ്ച നടത്തിയത് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലെ ധാരണ

0

https://www.facebook.com/100301158345818/videos/269473277733378/?t=1

ഡൽഹി :20 ഇന്ത്യന്‍ സൈനികരുടെ വീരമൃത്യുവിന് കാരണമായ സംഘര്‍ഷം നടന്ന മൂന്ന് ദിവസം കഴിഞ്ഞിട്ടും അതിര്‍ത്തിയിലെ സഘര്ഷാങ്ങൾക്ക് അയവില്ല .ഇന്നലെ മൂന്നര മണിക്കൂറോളം നീണ്ടുനിന്ന മേജര്‍ ജനറല്‍മാര്‍ തമ്മിലുള്ള ചര്‍ച്ച കാര്യമായ ഫലമുണ്ടാക്കിയില്ല ഗല്‍വാന്‍റെ പരമാധികാരം തങ്ങള്‍ക്കാണെന്നത് പോലുള്ള പ്രസ്താവനകളുമായി ചൈന പ്രകോപനം തുടരുകയും ചെയ്യുന്നു ഇ സാഹചര്യത്തിൽ ഏതു സാഹചര്യത്തെയും നേരിടാൻ തയ്യാറായി സൈനിക നീക്കം ശ്കതമാക്കി ഇന്ത്യ .

സൈനിക ചർച്ചകൾ ഇന്നും തുടരും. ഗൽവാൻ അതിർത്തിയിൽ വെച്ചാണ് ഇരുസേനയുടെയും മുതിർന്ന ഉദ്യോഗസ്ഥർ ചർച്ച നടത്തുക.ഗൽവാൻ മേഖലയിലെ യഥാർത്ഥ നിയന്ത്രണരേഖയ്ക്കടുത്ത് വെച്ചാണ് ഇന്ത്യയുടെയും ചൈനയുടെയും മേജർ ജനറൽമാർ കൂടിക്കാഴ്ച നടത്തിയത് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലെ ധാരണ പ്രകാരമാണിത്. ഇന്നലെ നടന്ന ചർച്ചയിൽ നേരിയ പുരോഗതി ഉണ്ടെന്നും ഇന്ത്യൻ സേനാവൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയുടെ ഭാഗം കേൾക്കാനും ചർച്ചകൾ തുടരാനുള്ള സന്നദ്ധതയും ചൈന പ്രകടിപ്പിച്ചു. എന്നാൽ സ്ഥിതിഗതിയിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അതിർത്തിയിലെ തർക്ക മേഖലയിൽ നിന്ന് ചൈന സൈന്യത്തെ പിൻവലിക്കണമെന്നും ടെൻറുകൾ മാറ്റണമെന്നുമാണ് ഇന്ത്യയുടെ ആവശ്യം. ചൈന സ്വന്തം അതിർത്തിയിൽ അവരുടെ പ്രവർത്തനങ്ങൾ ഒതുക്കി നിർത്തുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് സൈനിക വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

ഇന്ത്യയുടെ ഒറ്റ സൈനികനെയും സംഘർഷത്തിനിടെ കാണാതായിട്ടില്ലെന്ന് ഇന്ത്യൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ 76 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 18 പേർ കാശ്മതിലെ ആശുപത്രിയിൽ ചികിത്സയിൽ ആണെന്നും ബാക്കി 58 പേർ വിവിധ ആശുപത്രികളിൽ ഉണ്ടെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു. നേരത്തെ സംഘർഷത്തിൽ 10 ഇന്ത്യൻ സൈനികരെ കാണാതായെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. അതേസമയം ജൂൺ 23ന് നടക്കുന്ന റഷ്യ ഇന്ത്യ – ചൈന ആർ.ഐ.സി ഉച്ചകോടിയിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

You might also like

-