കാനഡ ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളിലെ വിസ സർവീസ് കാനഡ നിർത്തി പൗരന്മാർക്ക് ജാഗ്രത നിർദേശം

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരും ഇന്ത്യയിൽ താമസിക്കുന്നവരുമായ കനേ‍ഡിയൻ പൗരൻമാർക്ക് കനത്ത ജാഗ്രതാ നിർദേശം നൽകി കാനഡ. 41 നയതന്ത്ര പ്രതിനിധികളെ ഇന്ത്യയിൽനിന്നു പിൻവലിച്ചതിനു പിന്നാലെയാണ്ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.

0

ഡൽഹി | ഇന്ത്യ കാനഡ നയതന്ത്ര തർക്കത്തിൽ കടുത്ത നടപടികളിലേക്ക് കടന്ന് കാനഡ. ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളിലെ വിസ സർവീസ് കാനഡ നിർത്തി. ചണ്ഡീഗഢ്, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ സർവീസാണ് നിർത്തിയത്. ഇതിന് പുറമെ 41 നയതന്ത്ര ഉദ്യോഗസ്ഥരെയും കാനഡ പിൻവലിച്ചു. നേരത്തെ ഈ ആവശ്യം ഇന്ത്യ ഇന്നയിച്ചതാണ്. ഇന്ത്യയുടെ നിർദ്ദേശ പ്രകാരമാണ് ഉദ്യോഗസ്ഥരെ പിൻവലിച്ചതെന്ന് വിശദീകരിച്ച കാന ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും കുറ്റപ്പെടുത്തി. അതിനിടെ കാനഡ പുറത്താക്കിയ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ ദില്ലിയിൽ മടങ്ങിയെത്തി.

AFP News Agency
#UPDATE Canada says it has withdrawn 41 diplomats from India — fallout from a bitter row over the killing of a Sikh separatist on Canadian soil.

Image

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരും ഇന്ത്യയിൽ താമസിക്കുന്നവരുമായ കനേ‍ഡിയൻ പൗരൻമാർക്ക് കനത്ത ജാഗ്രതാ നിർദേശം നൽകി കാനഡ. 41 നയതന്ത്ര പ്രതിനിധികളെ ഇന്ത്യയിൽനിന്നു പിൻവലിച്ചതിനു പിന്നാലെയാണ്ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. ഇന്ത്യയിലുടനീളം ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും അതിനാൽ കനത്തജാഗ്രത പുലർത്തണമെന്നുമാണ് നിർദേശം.കാനഡയും ഇന്ത്യയും തമ്മിൽ അടുത്തിടെയുണ്ടായ സംഭവ വികസങ്ങളെത്തുടർന്ന് കാനഡയ്ക്കെതിരെ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചാരണം നടക്കുന്നുവെന്ന് നിർദേശത്തിൽ പറയുന്നു. കാനഡയ്ക്കെതിരെ പ്രതിഷേധത്തിനും ആഹ്വാനം നടക്കുന്നുണ്ട്. കാനഡയ്ക്കെതിരെ പ്രകടനങ്ങൾ നടക്കാനും കാനഡക്കാർക്കെതിരെ അതിക്രമത്തിനും സാധ്യതയുണ്ട്. ഡൽഹിയിലും മറ്റും താമസിക്കുന്നവർ അപരിചിതരുമായി യാതൊരു വിവരവും പങ്കുവ ക്കരുത്‌ ,മുംബൈ, ചണ്ഡിഗഡ്, ബെംഗളൂരു എന്നീ നഗരങ്ങളിലെ കോൺസുലേറ്റിന്റെ പ്രവർത്തനം നിർത്തിവച്ചു. ഈ നഗരങ്ങളിൽ എന്നീ നഗരങ്ങളിലെ കോൺസുലേറ്റിന്റെ പ്രവർത്തനം നിർത്തിവച്ചു. ഈ നഗരങ്ങളിൽ താമസിക്കുന്ന കാനഡക്കാർ ഡൽഹിയിലെ ഹൈ കമ്മിഷൻ ഓഫിസുമായി ബന്ധപ്പെടണമെന്നും അറിയിപ്പിൽ പറയുന്നു.

You might also like

-