വിദേശ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ യോഗം വിളിച്ച് ഇന്ത്യ. രാജ്യ സുരക്ഷ പരമപ്രധാനമെന്ന് നരേന്ദ്രമോദി

രാജ്യ സുരക്ഷയാണ് പരമപ്രധാനമെന്നും അതിനായി ഒറ്റക്കെട്ടായി രാജ്യം പോരാടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞു . ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് പാകിസ്ഥാൻ നടത്തുന്നത്. ഒരു കാരണവശാലും ഇന്ത്യ ഇനി പിന്നോട്ടില്ല. സൈന്യത്തിൽ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു

0

ഡൽഹി : അതിര്‍ത്തിയിൽ പാകിസ്ഥാൻ പ്രകോപനം തുടരുന്നതിനിടെ വിദേശ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ യോഗം വിളിച്ച് ഇന്ത്യ. പത്ത് വിദേശരാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായാണ് വിദേശകാര്യ സെക്രട്ടറി കൂടിക്കാഴ്ച നടത്തിയത്. ജര്‍മ്മനി നൈജീരിയ ദക്ഷിണാഫ്രിക്ക ബെൽജിയം അടക്കമുള്ള രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളാണ് വിദേശകാര്യ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചക്ക് എത്തിയത്.

‍അതിര്‍ത്തിയിൽ പാകിസ്ഥാൻ തുടര്‍ച്ചയായി വെടിനിര്‍ത്തൽ കരാര്‍ ലംഘിക്കുന്ന സാഹചര്യമാണ്. രാവിലെ അറ് മണിമുതൽ ഏഴ് മണിവരെ ഇന്ത്യാ പാക് സൈന്യങ്ങൾ പരസ്പരം വെടിയുതിര്‍ത്തു. ഉച്ചക്ക് രണ്ടേകാലോടെ നൗഷേര മേഖലയിൽ സൈനിക പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ വെടിയുതിര്‍ത്തു.

അതിനിടെ പാക് പിടിയിലായ വിങ് കമാന്‍ററെ വിട്ടുകിട്ടുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. അഭിനന്ദനെ വിട്ട് നൽകാൻ തയ്യാറാണെന്നും എന്നാൽ വിട്ടുവീഴ്ച വേണമെന്നും ഉള്ള പാകിസ്ഥാൻ നിലപാട് അംഗീകരിക്കാൻ ഇന്ത്യ തയ്യാറായിട്ടില്ല. ഉപാധികളില്ലാതെ വൈമാനികനെ വിട്ട് നൽകാൻ പാകിസ്ഥാൻ തയ്യാറാകണമെന്നാണ് ഇന്ത്യയുടെ നിലപാട്.

അതിനിടെ രാജ്യ സുരക്ഷയാണ് പരമപ്രധാനമെന്നും അതിനായി ഒറ്റക്കെട്ടായി രാജ്യം പോരാടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിപറഞ്ഞു . ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് പാകിസ്ഥാൻ നടത്തുന്നത്. ഒരു കാരണവശാലും ഇന്ത്യ ഇനി പിന്നോട്ടില്ല. സൈന്യത്തിൽ പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു

രാജ്യപുരോഗതി തടയാനാണ് പാകിസ്ഥാന്റെ പരിശ്രമെന്നും നരേന്ദ്ര മോദി ആരോപിച്ചു. ഈ നീക്കത്തെ ഒറ്റക്കെട്ടായി ഒരു മനസോടെ ചെറുത്ത് തോൽപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

You might also like

-