ഇന്ത്യ ഏഷ്യ കപ്പിനായി എത്തിലിങ്കിൽ ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാന്‍ പങ്കെടുക്കില്ല

പാക് മണ്ണില്‍ ഏഷ്യാ കപ്പ് നടത്തുക എന്നത് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ തീരുമാനമാണ്

0

ലാഹോര്‍: ഇന്ത്യ 2020 ഏഷ്യാ കപ്പിനായി പാകിസ്ഥാനില്‍ എത്തിയില്ല എന്നുണ്ടെങ്കില്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാന്‍ പങ്കെടുക്കില്ല എന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് വസീം ഖാന്‍ വ്യക്തമാക്കിയത്. ഏഷ്യാ കപ്പ് നടത്താനുള്ള വേദി ബംഗ്ലാദേശിന് നല്‍കിയെന്ന അഭ്യൂഹങ്ങളും അദ്ദേഹം നിരസിച്ചു. പാക് മണ്ണില്‍ ഏഷ്യാ കപ്പ് നടത്തുക എന്നത് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ തീരുമാനമാണ്.

നയതന്ത്ര ബന്ധം വളരെ മോശമായ സാഹചര്യങ്ങളില്‍ നിലവിലെ ചാമ്ബ്യന്മാരായ ഇന്ത്യ പാകിസ്ഥാനില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ പങ്കെടുക്കുമോയെന്നുള്ളതാണ് ഏവരും ഉറ്റുനോക്കുന്നത്.ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച്‌ സംശയങ്ങള്‍ ഉയരുമ്ബോള്‍ വിഷയത്തില്‍ പാകിസ്ഥാന്‍ ഒരു വെല്ലുവിളിയുമായി രംഗത്ത് വന്നിരിക്കുകയാണ്.

ഓസ്ട്രേലിയ വേദിയൊരുക്കുന്ന ട്വന്‍റി 20 ലോകകപ്പിനായി ടീമുകളെല്ലാം ഒരുക്കത്തിലാണ്. ഒക്ടോബറില്‍ നടക്കുന്ന ടൂര്‍ണമെന്‍റിന് മുന്നോടിയായി ടി 20 മത്സരങ്ങള്‍ കൂടുതല്‍ കളിക്കാന്‍ ടീമുകള്‍ ശ്രമിക്കുന്നുണ്ട്. ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലോകകപ്പിന് മുമ്ബ് ടീം സജ്ജമാക്കാനുള്ള വേദിയാണ് ഏഷ്യാ കപ്പ്. ഇപ്പോള്‍ അതിനെ ചൊല്ലിയാണ് ഒരു വിവാദം ക്രിക്കറ്റ് ലോകത്ത് ഉടലെടുത്തിരിക്കുന്നത്. സെപ്റ്റംബറില്‍ പാകിസ്ഥാനാണ് ഏഷ്യാ കപ്പിന് വേദിയൊരുക്കുന്നത്.

You might also like

-