ആദായവില പള്ളികൾ വില്പനക്ക് പള്ളിവാങ്ങുമ്പോൾ വിശ്വാസികൾ ഫ്രീ ?
:ഇന്ത്യയില്‍ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാനും, പുതിയവ പണിയാനും, പഴയതില്‍ പ്രവേശിക്കാനും, അത് തടയാനുമായി മനുഷ്യര്‍ വെറുതെ ഊര്‍ജ്ജം പാഴാക്കുമ്പോഴാണ് അമേരിക്കയിൽ പള്ളികൾ വില്പന നടത്തി വിശ്വാസികൾ സ്ഥലം കാലിയാക്കുന്നത് അമേരിക്കയിൽ ഇതിനോടകം ആയിരത്തിലധികം ക്രിസ്റ്റിൻ ദേവാലയങ്ങൾ വിൽപനക്കായി ഫോർ സെയിൽ ബോർഡ് തൂക്കി ഇട്ടിരിക്കുന്നത് .
ന്യൂയോർക് :ആധുനികതയുടെ കടന്നു വരവിലും സാത്താൻ ആരാധനയിലും ആകൃഷ്ടരായി അമേരിക്കയിലെ ഒരുപറ്റം ആളുകൾ മാറിയതോടെ നിരവധി ക്രിസ്റ്റിൻ ദേവാലയങ്ങളാണ് വില്പന നടത്തിക്കൊണ്ടിരിക്കുന്നത് . വെര്‍ജീനിയയിലെ പോര്‍ട്ട്‌സ്മൗത്ത് ദേവാലയം സ്വാമി നാരായണ ക്ഷേത്രമാക്കി മാറ്റുന്നു. ഇതിന്റെ ഭാഗമായി ക്രിസ്തുവിനെ മാറ്റി ഹിന്ദുദൈവങ്ങളെ പ്രതിഷ്ഠിക്കുന്ന പ്രാണ്‍ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ നടത്താനുള്ള തയ്യാറെടപ്പിലാണ് ബന്ധപ്പെട്ടവര്‍.
അമേരിക്കയില്‍ ഇത് ആറാമത്തെ പള്ളിയാണ് ക്ഷേത്രമാക്കാന്‍ വില്‍ക്കുന്നത്. അഹമ്മദാബാദിലെ സ്വാമിനാരായണ്‍ ഗാഡി സന്‍സദനാണ് ഈ ആറു പള്ളികളും വിലയ്ക്ക് വാങ്ങിയിരിക്കുന്നത്. ലോകത്ത് ഇതുവരെ ഒന്‍പത് പള്ളികള്‍ വിലക്ക് വാങ്ങി ഇവര്‍ ക്ഷേത്രങ്ങളാക്കിയിട്ടുണ്ട്. കാലിഫോര്‍ണിയ, ലൂയിസ് വില്ലെ, പെന്‍സല്‍വാനിയ, ലോസ് ആഞ്ചലസ്, ഒഹിയോ തുടങ്ങിയ സ്ഥലങ്ങളിലാണ് മുമ്പ് പള്ളിയില്‍ ക്ഷേത്രങ്ങള്‍ തുടങ്ങിയത്. ലണ്ടനിലും മാഞ്ചസ്റ്ററിനടുത്തെ ബോള്‍ട്ടണിലും ഇതേ ഗ്രൂപ്പ് പള്ളി മാറ്റി ക്ഷേത്രം നിര്‍മ്മിച്ചിരുന്നു.
കാനഡയിലെ 125 വര്‍ഷം പഴക്കമുള്ള പള്ളിയും ഇവര്‍ നേരത്തെ ഏറ്റെടുത്തിട്ടുണ്ട്. വെര്‍ജീനിയയില്‍ നിലവില്‍ 10,000 ഗുജറാത്തികള്‍ ഉണ്ടെന്നാണ് സ്വാമിനാരായണ്‍ ക്ഷേത്രാധികൃതര്‍ പറയുന്നത്. അഞ്ച് ഏക്കറില്‍ 18000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലുള്ള പള്ളിക്ക് 1.6 കോടി ഡോളറാണ് വിലയിട്ടിരിക്കുന്നത്.പ്രൊട്ടസ്റ്റന്റ് ദേവാലയങ്ങളാണ് ഇത്തരത്തിൽ പാസ്റ്റർ മാർ വിറ്റ് കശക്കിക്കൊണ്ടിരിക്കുന്നത്