അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ്; ട്രംപിന് കനത്ത തിരിച്ചടി 

80ലധികം ഇന്ത്യൻ വംശജർ ഇത്തവണ ജനവിധി തേടുന്നു.അമേരിക്കയുടെ ചരിത്രത്തിലാദ്യമായി മുസ്ലിം വനിതകള്‍ കോണ്‍ഗ്രസ് അംഗമാകാനും സാധ്യതയുണ്ടെന്ന‌് നിരീക്ഷകർ പറഞ്ഞു

0

വാഷിങ്ടണ്‍ : അമേരിക്കയിൽ ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ്‌ അവസാനിച്ചു. ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ ഡെമോക്രാറ്റുകൾക്കാണ്‌ മുൻതൂക്കം.രണ്ട് വര്‍ഷം കഴിഞ്ഞ്‌ നടക്കാനിരിക്കുന്ന പ്രസിഡന്റ‌് തെരഞ്ഞെടുപ്പിന്റെ സൂചനയാകും ഇടക്കാല തെരഞ്ഞെടുപ്പെന്നാണ്‌ വിലയിരുത്തൽ.അധികാരത്തിൽ രണ്ടു വർഷം പൂർത്തിയാക്കുന്ന ട്രംപിന്റെ വിദ്വേഷ പ്രചരണങ്ങളും വംശീയ‐സ്‌ത്രീവിരുദ്ധ നയങ്ങളും തെരെഞ്ഞടുപ്പിൽ ചർച്ചയായി.

സ്വന്തം പാർടിയായ റിപ്പബ്ലിക്കൻ പാർടിയിൽ നിന്നു തന്നെ എതിർശബ്ദമുയരുന്ന സാഹചര്യത്തിൽ പ്രസിഡന്റ്‌ ട്രംപിന്‌ നിർണായകമാണ്‌ ഈ തെരഞ്ഞെടുപ്പ്‌. കഴിഞ്ഞ 50 വർഷത്തെ ഇടക്കാല തെരഞ്ഞെടുപ്പുകളിൽ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണ്‌ ഇത്തവണപാർലമെന്റിലെ ഇരുസഭകളിലേക്കും അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായാണ് ഇടക്കാല തെരഞ്ഞെടുപ്പ്. ജനപ്രതിനിധി സഭയിലേക്ക‌് 435 അംഗങ്ങളെയാണ് തെരഞ്ഞെടുക്കുക.

ഏറ്റവുമധികം ഇന്ത്യന്‍ വംശജര്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണിത്. 80ലധികം ഇന്ത്യൻ വംശജർ ഇത്തവണ ജനവിധി തേടുന്നു.അമേരിക്കയുടെ ചരിത്രത്തിലാദ്യമായി മുസ്ലിം വനിതകള്‍ കോണ്‍ഗ്രസ് അംഗമാകാനും സാധ്യതയുണ്ടെന്ന‌് നിരീക്ഷകർ പറഞ്ഞു. സൊമാലിയന്‍ വംശജയായ ഇല്‍ഹാര്‍ ഉമറും പലസ്തീനിയന്‍ വംശജയായ റാഷിദ താലിബുമാണ് ജനിവിധി തേടുന്ന മുസ്ലിം സ‌്ത്രീകൾ.ഇരുവരും ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥികളാണ്. മലയാളിയായ പ്രമീള ജയപാലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്‌.

You might also like

-