സ്ത്രീധന തുക കുറഞ്ഞു ആദ്യരാത്രിയില്‍ വരനും സഹോദരീഭര്‍ത്താവുംനവ വധുവിനെ ബലാത്സംഗം ചെയ്തു
സ്ത്രീധനമായി നല്‍കിയ ഏഴ് ലക്ഷം രൂപ കുറഞ്ഞുവെന്നാരോപിച്ചാണ് നവവധുവിനെ ക്രൂര പീഡനത്തിന് ഇരയാക്കിയത് . ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. മാര്‍ച്ച് 6 നായിരുന്നു അതിദാരുണമായ സംഭവം നടന്നത്.
മുസാഫര്‍നഗര്‍ /ഉത്തർപ്രദേശ് : ആദ്യരാത്രിയില്‍ വരനും സഹോദരീഭര്‍ത്താവും ചേര്‍ന്ന് 26 കാരിയെ ബലാത്സംഗം ചെയ്തതായി പരാതി . സ്ത്രീധനമായി നല്‍കിയ ഏഴ് ലക്ഷം രൂപ കുറഞ്ഞുവെന്നാരോപിച്ചാണ് നവവധുവിനെ ക്രൂര പീഡനത്തിന് ഇരയാക്കിയത് . ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. മാര്‍ച്ച് 6 നായിരുന്നു അതിദാരുണമായ സംഭവം നടന്നത്. പീഡനത്തിന് ശേഷം യുവതിക്ക് രക്തസ്രാവം ഉണ്ടായി. പിറ്റേദിവസം രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതും.
യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തു. മുറിയുടെ വാതില്‍ പുറത്തു നിന്നും പൂട്ടി കുടുംബത്തിലുള്ളവര്‍ കൃത്യത്തിന് സഹായം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.