ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ പി ചിദംബരതിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി ഇന്ന്

എന്‍ഫോഴ്സ്മെന്‍റ് ഡയരക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നൂറുദിവസത്തിലധികമായി ചിദംബരം കസ്റ്റഡിയിലാണ്. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബഞ്ച് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു.

0

ഡൽഹി: ഐ.എന്‍.എക്സ് മീഡിയ അഴിമതി കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരം നല്‍കിയ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. എന്‍ഫോഴ്സ്മെന്‍റ് ഡയരക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നൂറുദിവസത്തിലധികമായി ചിദംബരം കസ്റ്റഡിയിലാണ്. ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ ബഞ്ച് കേസില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു.

ഐഎന്‍എക്സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയരക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍ ധനമന്ത്രി പി ചിദംബരം നിലവില്‍ കസ്റ്റഡിയില്‍ കഴിയുന്നത്. ഇതിനെതിരെ വിചാരണക്കോടതിയിലും കേരള ഹൈകോടതിയിലും ചിദംബരം നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹരജി തള്ളിയ ഡല്‍ഹി ഹൈകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്.

You might also like

-