പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കും .ബില്ലുകൾ അടുത്ത നിയമ സഭ സമ്മേളനത്തിൽ ?

കേരളത്തിലെ 14 ജില്ലകളെയും ബാധിക്കുന്ന 1960 ലെ ഭൂപതിവ് നിയമവും 1964 ലെ ചട്ടവും പരിഷകരയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഇടുക്കി ഉൾപ്പെടെ മലയോര മേഖലയിലെ ജനങ്ങൾ പ്രക്ഷോപത്തിലായിരിന്നു ഭൂപതിവ് നിയ ഭേദഗതി ബില്ല്. പതിനഞ്ചാമത് കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തില്‍ അവതരിപ്പിക്കുംഎന്നായിരുന്നു സർക്കാർ വാഗ്ദാനം . എന്നാൽ നിയമ സഭ നടപടികൾ വെട്ടിച്ചുരുക്കിയതോടെ ബില്ലുകൾ അടുത്ത നിയമ സഭ സമ്മേളനത്തിലാകും അവതരിപ്പിക്കുക

0

തിരുവനന്തപുരം| പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. കാര്യോപദേശ സമിതി ചേർന്ന് നാളെ സഭ പിരിയാൻ തീരുമാനിക്കും. ഔദ്യോഗിക രേഖകളിൽ സംസ്ഥാനത്തിന്റെ പേര് കേരളാ എന്നത് കേരളം എന്നാക്കണമെന്ന പ്രമേയം ഇന്ന് സഭയിൽ അവതരിപ്പിക്കും.

ഓ​ഗസ്റ്റ് 8ന് നിയമസഭയിൽ ഏക സിവിൽ കോഡിനെതിരെ ഏക കണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷത്തിന്റെ തിരുത്തുകൂടി ഉൾക്കൊള്ളിച്ചാണ് പാസാക്കിയത്. ഏകപക്ഷീയവും ധൃതി പിടിച്ചുള്ളതുമായ കേന്ദ്ര നീക്കം ഭരണഘടനയുടെ മതനിരപേക്ഷ സ്വഭാവത്തെ ഇല്ലായ്മ ചെയ്യുന്നതാണെന്ന് പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.
ഈ നിയമ സഭ സലനത്തിൽ 20 ബില്ലുകളാണ് അവതരിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത് . നിയമ സഭ നേരെത്തെ പിരിയുന്നതിനാൽ ബില്ലുകൾ അവതരിപ്പിക്കപ്പെടാൻ ഇടയില്ല .കേരളത്തിലെ 14 ജില്ലകളെയും ബാധിക്കുന്ന 1960 ലെ ഭൂപതിവ് നിയമവും 1964 ലെ ചട്ടവും പരിഷകരയ്ക്കണമെന്ന് ആവശ്യപ്പെട്ടു ഇടുക്കി ഉൾപ്പെടെ മലയോര മേഖലയിലെ ജനങ്ങൾ പ്രക്ഷോപത്തിലായിരിന്നു ഭൂപതിവ് നിയ ഭേദഗതി ബില്ല്. പതിനഞ്ചാമത് കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനത്തില്‍ അവതരിപ്പിക്കുംഎന്നായിരുന്നു സർക്കാർ വാഗ്ദാനം . എന്നാൽ നിയമ സഭ നടപടികൾ വെട്ടിച്ചുരുക്കിയതോടെ ബില്ലുകൾ അടുത്ത നിയമ സഭ സമ്മേളനത്തിലാകും അവതരിപ്പിക്കുക .

പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ തിരുവനന്തപുരത്ത് മുന്നണികളിൽ ചർച്ച സജീവമായിരിക്കുകയാണ്. കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥി ചാണ്ടി ഉമ്മനായിരിക്കുമെന്ന് കോൺ​ഗ്രസ് കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. എൽഡിഎഫിന്റെ സ്ഥാനാ‍ർത്ഥിയായി ജെയ്ക്ക് സി തോമസിന്റെ പേരാണ് ഉയ‍‌ർന്ന് കേൾക്കുന്നത്. മറ്റൊരു സ്ഥാനാ‍ർത്ഥിയാകുമോ എന്നത് ഉടൻ അറിയാം.

You might also like

-