രാജ്യത്ത് ഓക്സിജൻ ക്ഷാമം രൂക്ഷ തമിഴ്നാട്ടിലും ഉത്തരാഖണ്ഡിലുമായി 16 രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു.

ബെംഗളുരുവിലെയും കലബുര്ഗിയിലെയും ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചു.

0

ചെന്നൈ : തമിഴ്നാട്ടിലും ഉത്തരാഖണ്ഡിലുമായി 16 രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചു. തമിഴ്നാട്ടില്‍ 11 രോഗികളും, ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ 5 രോഗികളും മരിച്ചു. ചെന്നൈ ചെങ്കല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ രോഗികളാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിക്കൂറോളം ഓക്സിജന്‍ ക്ഷാമമുണ്ടായെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോവിഡ് രോഗികള്‍ക്ക് അധിക ഓക്സിജൻ ഉപയോഗിക്കേണ്ടിവന്നുവെന്ന് അധികൃതര്‍ അറിയിച്ചു. റൂര്‍ക്കിയിലെ സ്വകാര്യ ആശുപത്രിയില്‍ അരമണിക്കൂര്‍ ഓക്സിജന്‍ തടസപ്പെട്ടതായി അധികൃതര്‍.

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഓക്സിജൻ ക്ഷാമം രൂക്ഷമാണ്. കർണാടകയിലും ഓക്സിജൻ ക്ഷാമം അതിരൂക്ഷമാണ്. ഇന്നലെ മാത്രം ബെംഗളുരുവിലെയും കലബുര്ഗിയിലെയും ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചു. നഗരത്തിലെ നിരവധി ആശുപത്രികൾ ഓക്സിജൻ അഭ്യർത്ഥന പുറത്തിറക്കിയതിനെ തുടർന്നാണ് പലയിടത്തും ഓക്സിജൻ സ്റ്റോക്കെത്തിയത്.ഓക്സിജൻ കിട്ടാതെയുള്ള മരണം കൂട്ടക്കൊലയ്ക്ക് സമാനമാണെന്ന് അലഹബാദ് ഹൈക്കോടതി ഇന്ന് നിരീക്ഷിച്ചു. ഉത്തർപ്രദേശിൽ ഓക്സിജന്‍ ലഭ്യമാകാതെ കൊവിഡ് രോഗികള്‍ മരിക്കുന്നുവെന്ന വാര്‍ത്തകള്‍ പരിശോധിക്കാന്‍ അലഹബാദ് ഹൈക്കോടതി ലക്നൗ, മീററ്റ് ജില്ലാ മജിസ്ട്രേറ്റുമാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

You might also like

-