എക്സാലോജിക് ഗുരുതര നിയമലംഘനം നടത്തിയെന്ന് എസ്എഫ്ഐഒ കോടതിയില്‍,

നികുതി അടച്ചത് കൊണ്ട് മാത്രം നിയമപരമാകില്ല. സംസ്ഥാന നികുതി വകുപ്പിൽ നിന്ന് രേഖകൾ ആവശ്യമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. രാഷ്ട്രീയ നേതാക്കൾ സിഎംആര്‍എല്ലില്‍ നിന്ന് 135 കോടി രൂപ വാങ്ങിയെന്ന വെളിപ്പെടുത്തൽ ഉണ്ടായിരുന്നു.

0

കൊച്ചി|എക്സാലോജിക് ഗുരുതര നിയമലംഘനം നടത്തിയെന്ന് എസ്എഫ്ഐഒ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഇത് ഉൾപ്പെടുന്നതാണ് ഇടക്കാല റിപ്പോർട്ട്. ഇടക്കാല തൽസ്ഥിതി റിപ്പോർട്ട് അനുസരിച്ചാണ് എസ്എഫ്ഐഒ അന്വേഷണം. ചില സാമ്പത്തിക ഇടപാടുകൾ സംശയകരമാണ്. ഇതിലാണ് അന്വേഷണം നടത്തുന്നത്. നികുതി അടച്ചത് കൊണ്ട് മാത്രം നിയമപരമാകില്ല. സംസ്ഥാന നികുതി വകുപ്പിൽ നിന്ന് രേഖകൾ ആവശ്യമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. രാഷ്ട്രീയ നേതാക്കൾ സിഎംആര്‍എല്ലില്‍ നിന്ന് 135 കോടി രൂപ വാങ്ങിയെന്ന വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. അതിനാൽ തന്നെ പൊതു താൽപര്യം ഉൾപ്പെടും. പ്രോസിക്യൂഷൻ അനുമതി ഇതുവരെ തേടിയിട്ടില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്.

അതേസമയം CMRL-എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് താൽക്കാലിക ആശ്വാസം. കേസ് വിധി പറയും വരെസീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അന്വേഷണം നിര്‍ത്തിവെയ്ക്കണമെന്ന് കർണാടക ഹൈക്കോടതി പറഞ്ഞു.സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ടായിരുന്നു കര്‍ണാടക ഹൈക്കോടതിയിൽ വീണാ വിജയന്‍ ഹര്‍ജി നല്‍കിയത്. വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന്റെ പേരില്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് പരിഗണിച്ചത്.

You might also like

-