റാന്നിയിൽ വനിതാ പൊലീസ് കോൺസ്റ്റബിളിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
അടൂർ കെ.എ.പി. ബറ്റാലിയനിലെ ഹണി രാജ് (27) ആണ് മരിച്ചത്.
റാന്നി വലിയകുളത്ത് വനിതാ പൊലീസ് കോൺസ്റ്റബിളിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അടൂർ കെ.എ.പി. ബറ്റാലിയനിലെ ഹണി രാജ് (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത നാലാമത്തെ പൊലീസ് സേനാംഗമാണ് ഹണി. കഴിഞ്ഞ ദിവസം ആലുവ തടിയിട്ട പറമ്പ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പി.സി ബാബു വീടിനുള്ളിൽ തൂങ്ങി മരിച്ചിരുന്നു