മൂന്നാറിൽ കാട്ടാനാക്രമണത്തിൽ ഓട്ടോ തൊഴിലാളി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കെ.ഡി.എച്ച് വില്ലേജ് പരിധിയിൽ ഹര്‍ത്താൽ.

മുന്നാറിൽ 24 മണിക്കൂറും കാട്ടാന ദിവസേന ഇറങ്ങി നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കിയിട്ടും വനം വകുപ്പ് നടപടി സ്വീകരിച്ചില്ല .പടയപ്പാ എന്ന് വിൽക്കുന്ന കാട്ടാന എല്ലാ ദിവസവും തന്നെ വാഹനങ്ങൾക്ക് നേരെ അക്രമം അഴിച്ചുവിടുന്നു .

0

മൂന്നാർ |കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ മണിയെന്ന് വിളിക്കുന്ന സുരേഷ് കുമാര്‍ കൊല്ലപ്പെടും മുന്നേഉ പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെ.ഡി.എച്ച് വില്ലേജ് പരിധിയിലാണ് ഹര്‍ത്താൽ. കോൺഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ് പ്രതിഷേധങ്ങൾക്കും സാധ്യതയുണ്ട്.മുന്നാറിൽ 24 മണിക്കൂറും കാട്ടാന ദിവസേന ഇറങ്ങി നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കിയിട്ടും വനം വകുപ്പ് നടപടി സ്വീകരിച്ചില്ല .പടയപ്പാ എന്ന് വിൽക്കുന്ന കാട്ടാന എല്ലാ ദിവസവും തന്നെ വാഹനങ്ങൾക്ക് നേരെ അക്രമം അഴിച്ചുവിടുന്നു . തേയില തോട്ടം മേഖലയിൽ ജോലിചെയ്‌യുന്ന തൊഴിലാളികൾക്ക് നേരെ കാട്ടാനയുടെ ആക്രമണം പതിവാണ് . നിരന്തരണം കാട്ടാനയുടെ അക്കാരണം ഉണ്ടായിട്ടും . വന്യമൃഗങ്ങൾ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ യാതൊരു നടപടിയും സർക്കാർ കൈകൊള്ളാത്തതിൽ വ്യാപ പ്രതിഷേധം ഉയർന്നിട്ടുണ്ട് .

അതേസമയം നാട്ടുകാരുടെ പ്രതിക്ഷേധം ഭയന്നാണ് മുന്നാറിൽ ഹർത്താലിന് സി പി ഐ എം അഹ്വാനം നല്കിയിട്ടുള്ളെതെന്നും വന്യജീവി അക്രമണത്തിനെതിരെ യാതൊരു നടപടിയും എടുക്കാത്ത സർക്കാരിന്റെ പാർട്ടി എന്തിനാണ് ഹർത്താൽ നടത്തുന്നതെന്ന് എല്ലാവര്ക്കും അറിയാമെന്നു മുൻ എം എൽ എ കെ മണി പറഞ്ഞു . വന്യ ജീവി ആക്രമണത്തിൽ ഓട്ടോ തൊഴിലാളി കൊല്ലപ്പെട്ട സാഹചര്യത്തിൽ യു ഡി എഫ് ന്റെ നേതൃത്തത്തിൽ മുന്നാറിലെ മുഴുവൻ റോഡുകളും ഉപരോധിച്ചു പ്രതിഷേധിക്കുമെന്നു എ കെ മണി പറഞ്ഞു . മുന്നാറിൽ അകറ്റാന് ആക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ കുടുമ്ബനങ്ങൾക്ക് സാധ്യം വിതരണം ചെയ്തട്ടില്ല നൂറുകണക്കിന് കന്നുകാലികളയേയും മറ്റു വളർത്തു മൃഗങ്ങളെയെയും വന്യജീവികൾ കൊന്നുടുക്കി . ഇവിടെത്തെ ജനങ്ങൾക്ക് ഇവിടെ കഴിഞ്ഞുകൂടാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത് നൂറ്റാണ്ടുകളായി താമസിക്കുന്ന മൂത്ര നിവാസികളെ വന്യമൃഗങ്ങളെ കുടിയൊഴിപ്പിക്കാനാണ് ഇടതു സർക്കാർ ശ്രമിക്കുന്നതെന്നും സർക്കാർ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് എ കെ മണി കൂട്ടിച്ചേർത്തു

അതേസമയം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ മണിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഇന്നലെ രാത്രി 9.30നായിരുന്നു കാട്ടാന ആക്രമണം. കന്നിമല എസ്റേററ്റ് ഫാക്ടറിയിൽ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. മണി ആണ് ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോയെ കുത്തി മറിച്ചിട്ട ഒറ്റയാൻ ഓട്ടോയിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിയുകയായിന്നു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു.

മണിയെ കൂടാതെ നാലു പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നു. യാത്രക്കാരിൽ എസക്കി രാജ (45) റെജിന (39) എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ജനുവരി 23 ന് ഗുണ്ടുമല എസ്റ്റേറ്റിൽ തമിഴ്നാട് സ്വദേശിയെ ചവിട്ടി കൊന്ന ആന തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്.

You might also like

-