പ്ലാപ്പള്ളിയിൽ ഉരുൾ കവർന്നത് ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും ജീവൻ
ആറ് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. കെട്ടിട നിര്‍മാണ സ്റ്റോറിലെ ജോലിക്കാരനായിരുന്നു മാർട്ടിൻ. പ്ലാപ്പള്ളിയിലെ ഉരുൾപൊട്ടലിനെത്തുടർന്ന് കാണാതായ 12 പേരിൽ ഏഴു പേരുടെ മൃതദേഹമാണ് ലഭിച്ചത്. മറ്റുള്ളവർക്കായി പേർക്കായി തിരച്ചിൽ തുടരുന്നു
കോട്ടയം∙ കൂട്ടിക്കല്‍ പ്ലാപ്പള്ളിയിലെ ഉരുൾപൊട്ടൽ കവർന്നത് ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും ജീവൻ. ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ കുടുംബമാണ് ദുരന്തത്തിന് ഇരയായത്.മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് മരിച്ചത്. വീടിനു മുകള്‍ ഭാഗത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഇവരുടെ വീട് ഒന്നാകെ ഒലിച്ചുപോകുകയായിരുന്നു .
ആറ് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. കെട്ടിട നിര്‍മാണ സ്റ്റോറിലെ ജോലിക്കാരനായിരുന്നു മാർട്ടിൻ. പ്ലാപ്പള്ളിയിലെ ഉരുൾപൊട്ടലിനെത്തുടർന്ന് കാണാതായ 12 പേരിൽ ഏഴു പേരുടെ മൃതദേഹമാണ് ലഭിച്ചത്. മറ്റുള്ളവർക്കായി പേർക്കായി തിരച്ചിൽ തുടരുന്നു
കൂട്ടിക്കല്‍ പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കല്‍, ഏന്തയാര്‍, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. റോഡ് മാര്‍ഗം പ്രദേശത്ത് എത്താന്‍ നിലവില്‍ വഴികളൊന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നില്‍ക്കുകയാണെന്നാണ് വിവരം.
കാലാവസ്ഥ മുന്നറിയിപ്പ്
അടുത്ത മൂന്നു മണിക്കൂറിൽ ശ്കതമായ മഴ!
അറബിക്കടലിലും, ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ന്യൂനമർദ്ദങ്ങളുടെ ഫലമായി സംസ്ഥാനത്ത് ഇന്നും മഴ തുടരും. കനത്ത മഴയ്‌ക്ക് സാദ്ധ്യതയുള്ള ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി.വരും മണിക്കൂറുകളിൽ സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.