മറയൂരിൽ ഫോറെസ്റ്റ് വാച്ചറേ ഏറുമാടത്തിൽ നിന്നും വീണ് മരിച്ചനിലയിൽ കണ്ടെത്തി

തിങ്കളാഴ്ച്ച രാത്രിയില്‍ ചന്ദനകാട്ടിലെ ഏറുമാടത്തിലായിരുന്നു ബാബുവിന്‍റെ ജോലി. പുലര്‍ച്ചെ ഡ്യൂട്ടിക്കെത്തിയ മറ്റൊരു വാച്ചര്‍മാരാണ് ബാബുവിനെ ഏറുമാടത്തിൽനിന്നും വീണ നിലയില്‍ കണ്ടെത്തിയത്

0

ഇടുക്കി | മറയൂരിൽ ഫോറെസ്റ്റ് വാച്ചർ ഏറുമാടത്തിൽ നിന്നും വീണ് മരിച്ചു . ചന്ദന മരങ്ങൾക്ക് കവലിനായി നിയോഗിച്ചിരുന്ന വനം വകുപ്പ് താൽക്കാലിക വാച്ചർ പാമ്പൻപാറ പാക്കു പറമ്പിൽ ബാബു പി ബി ആണ് എറുമാടത്തില്‍ നിന്ന് വീണ് മരിച്ചത് . തിങ്കളാഴ്ച്ച രാത്രിയില്‍ ചന്ദനകാട്ടിലെ ഏറുമാടത്തിലായിരുന്നു ബാബുവിന്‍റെ ജോലി. പുലര്‍ച്ചെ ഡ്യൂട്ടിക്കെത്തിയ മറ്റൊരു വാച്ചര്‍മാരാണ് ബാബുവിനെ ഏറുമാടത്തിൽനിന്നും വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ മറയൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

You might also like

-