മഹാരാഷ്ട്രയിൽ ഗവർണ്ണർക്ക് തിരിച്ചടി സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്ന് തെളിയിക്കാനുള്ള രേഖകൾ ഗവർണർക്ക് മുന്നിൽ ഇല്ലായിരുന്നു

ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിന്‍ഡെ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ 2022 ജൂലായിലായിരുന്നു മഹാരാഷ്ട്രയിലെ അധികാരമാറ്റം. സ്പീക്കര്‍ക്കെതിരെ അയോഗ്യതാ പരാതി നിലനില്‍ക്കുന്ന ഘട്ടത്തിലാണെങ്കിലും രണ്ട് പക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്ന ഘട്ടത്തില്‍ അന്വേഷണം നടത്താനുള്ള അധികാരം സ്പീക്കര്‍ക്കുണ്ടെന്ന് സുപ്രിംകോടതി വ്യക്തമാക്കി

0

ഡൽഹി | മഹാരാഷ്ട്രയിൽ സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്ന് തെളിയിക്കാനുള്ള രേഖകൾ ഗവർണർക്ക് മുന്നിൽ ഇല്ലായിരുന്നു. ശിവസേനയിലെ തർക്കം വിശ്വാസവോട്ടെടുപ്പിന് കാരണമാകാൻ പാടില്ലായിരുന്നുവെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാൽ, രാജിവച്ചതിനാൽ ഉദ്ധവ് താക്കറെ സർക്കാരിനെ പുനസ്ഥാപിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ശിവസേന ഏക്‌നാഥ് ഷിന്‍ഡേ വിഭാഗത്തിന്റെ വിപ്പ് നിയമനം നിയമാനുസൃതമല്ലെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. നിയമസഭാ അംഗങ്ങളെ അയോഗ്യരാക്കാനുള്ള സ്പീക്കറുടെ അധികാരവുമായി ബന്ധപ്പെട്ട നബാം റെബിയ കേസ് വിധി ഏഴംഗ ബെഞ്ച് പരിഗണിക്കും.

ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിന്‍ഡെ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ 2022 ജൂലായിലായിരുന്നു മഹാരാഷ്ട്രയിലെ അധികാരമാറ്റം.
സ്പീക്കര്‍ക്കെതിരെ അയോഗ്യതാ പരാതി നിലനില്‍ക്കുന്ന ഘട്ടത്തിലാണെങ്കിലും രണ്ട് പക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്ന ഘട്ടത്തില്‍ അന്വേഷണം നടത്താനുള്ള അധികാരം സ്പീക്കര്‍ക്കുണ്ടെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ഒരു സര്‍ക്കാര്‍ അധികാരമേറ്റാല്‍ അവര്‍ക്ക് സഭയുടെ ഭൂരിപക്ഷം അങ്ങനെയില്ല എന്ന് തെളിയിക്കുന്ന ഘട്ടംവരെ ഉണ്ടെന്നാണ് അനുമാനമെന്നും കോടതി ഓര്‍മിപ്പിച്ചു.പാര്‍ട്ടികളുടെ ആഭ്യന്തര ഭിന്നതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒരു വിശ്വാസവോട്ടെടുപ്പിലേക്ക് നീങ്ങാനുള്ള കാരണമല്ലെന്നും സുപ്രിംകോടതി ഇന്ന് നിരീക്ഷിച്ചു. ശിവസേന പിളര്‍പ്പിനെത്തുടര്‍ന്ന് മഹാരാഷ്ട്രയിലുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളാണ് ഇന്ന് സുപ്രിംകോടതി പരിഗണിച്ചത്.

അതേസമയം ഏകനാഥ് ഷിൻഡേ സർക്കാരിന് ആശ്വാസം. ഷിൻഡെ സർക്കാർ അധികാരത്തിൽ തുടരാൻ തടസമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഉദ്ധവ് താക്കറെ സർക്കാരിനോട് വിശ്വാസ വോട്ടെപ്പിന് നിർദ്ദേശിച്ച ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമായിരുന്നെന്ന് ഭരണഘടന ബഞ്ച് വിധിച്ചു.

You might also like

-