ലക്ഷദ്വീപിൽ കൃഷി വകുപ്പിലെ 85 ശതമാനം ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റി.വകുപ്പുകൾ പിരിച്ചുവിടാൻ നീക്കം
ഭരണ പരിഷ്കാരത്തിന്‍റെ ഭാഗമായി കൃഷി, മൃഗ സംരക്ഷണം, ടൂറിസം അടക്കമുള്ള വിവധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ആയിരത്തിലേറെ കരാർ ജീവനക്കാരെയാണ് ഒറ്റയടിക്ക് ഭരണകൂടം പിരിച്ചു വിട്ടത്. ഓരോ വർഷവും കരാർ പുതുക്കുന്നതായിരുന്നു രീതി
കൊച്ചി: ലക്ഷദ്വീപിൽ കൃഷി വകുപ്പിലെ 85 ശതമാനം ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റി നിയമിക്കാൻ ഭരണകൂടം നടപടി തുടങ്ങി. ഇതോടെ കാർഷിക മേഖലയിലെ പ്രവർത്തനം അവതാളത്തിലാകുമെന്നാണ് ജീവനക്കാരുടെ ആശങ്ക.
ലക്ഷദ്വീപിലെ കരാർ ജീവനക്കാരെ പിരിച്ചു വിട്ടതിലെ പ്രതിഷേധം തുടരുന്നതിനിടെ കൂടുതൽ വകുപ്പുകളിൽ ജീവനക്കാരെ കുറയ്ക്കാനുള്ള കടുത്ത നിർദ്ദേങ്ങളുമായി ഭരണകൂടം മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന കേഡർ റിവ്യൂ മീറ്റിഗിൽ കൃഷി വകുപ്പിലെ 85 ശതമാനം പേരെ ജനറൽ പൂളുകളിലേക്ക് മാറ്റാൻ തീരുമാനമായി. നിലവിൽ 37 പേരെ മാത്രം നിലനിർത്തിയാൽ മതി എന്നാണ് മുതിർന്ന ഉദ്യോഗസ്ഥനായ ഒപി മിശ്ര അടക്കമുള്ള മൂന്നംഗ സമിതി ഭരണകൂടത്തിന് നിർദ്ദേശം നൽകിയത്. ഇത് കാർഷിക മേഖലയിലെ പ്രവർത്തനം താറുമാറാക്കുമെന്ന് ജീവനക്കാർ പറയുന്നു.നിലവിൽ ജനറൽ പൂളിൽ തസ്തികയ്ക്കായി കാത്ത് നിൽക്കുന്ന നിരവധി പേരുണ്ട്. ഇതിലേക്കാണ് കൂടുകതൽ ആളുകളെ മാറ്റുന്നത്. ഇത് തസ്തികകൾ ഇല്ലാതാക്കാനുള്ള നീക്കമായി ജീവനക്കാർ വിലയിരുത്തുന്നു. ഭരണ പരിഷ്കാരത്തിന്‍റെ ഭാഗമായി കൃഷി, മൃഗ സംരക്ഷണം, ടൂറിസം അടക്കമുള്ള വിവധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ആയിരത്തിലേറെ കരാർ ജീവനക്കാരെയാണ് ഒറ്റയടിക്ക് ഭരണകൂടം പിരിച്ചു വിട്ടത്. ഓരോ വർഷവും കരാർ പുതുക്കുന്നതായിരുന്നു രീതി
അഡ്മിനിസ്ടേറ്ററുടെ നടപടി നിരവധി പേരുടെ ജീവതം പ്രതിസന്ധിയിലായത്. ഇതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ ദ്വീപിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഞങ്ങളുടെ തൊഴിൽ തിരിച്ച് തരൂ എന്ന പ്ലക്കാഡ് ഉയർത്തിയാണ് പ്രതിഷേധം. കഴിഞ്ഞദിവസം വില്ലേജ് ഓഫീസുകൾക്ക് മുന്നിൽ ജനപ്രതിനിധികൾ സമരം നടത്തിയിരുന്നു. പഞ്ചായത്തുകളുടെ അധികാരം കവരുന്നതിന് എതിരെയായിരുന്നു സമരം. അഡ്മിനിസ്ട്രേറ്റർ തിരിച്ചു പോകുന്ന ഞായറാഴ്ചയും സമരംം സംഘടിപ്പിച്ചിട്ടുണ്ട്. ദ്വീപിലെ മുഴുവൻ വൈദ്യുത വിളക്കുകളും രാത്രി അണച്ച് സമരം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
അതേ സമയം ഒരാഴ്ചത്തെ സന്ദർശനത്തിന് ദ്വീപിലെത്തിയ അഡ്മിനിസ്ടറ്റർ അതിനുമുൻപ് സന്ദർശനം മതിയാക്കി ഡൽഹിയിലേക്ക് പോകുമെന്നാണ് അറയുന്നത്. ഫയൽ നീക്കവും ഉദ്യോഗസ്ഥ തലത്തിലുള്ള കൂടിക്കാഴ്ചകളും വേഗത്തിലാക്കിയിട്ടുണ്ട്.
അതിനിടെ കവരത്തി പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യലിനായി നാളെ ഐഷ സുൽത്താനയും ലക്ഷ്ദ്വപിലേക്ക് പോകും. ചാനല്‍ ചര്‍ച്ചയ്ക്കിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ബയോവെപ്പണ്‍ എന്ന് പരാമര്‍ശിച്ചതിനെതിരെ ലക്ഷദ്വീപ് ബി.ജെ.പി അധ്യക്ഷന്‍ നല്‍കിയ പരാതിയിലാണ് നടപടി. രാജ്യദ്രോഹക്കുറ്റങ്ങള്‍ ഉള്‍പ്പെടുന്ന 12 എ,153 ബി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിയ്ക്കുന്നത്. ഒന്നാം കൊവിഡ് തരംഗത്തില്‍ ഒരു കേസുപോലും റിപ്പോര്‍ട്ടു ചെയ്യാതിരുന്ന ലക്ഷദ്വീപില്‍ അഡ്മിനസ്‌ട്രേറ്ററുടെ പ്രത്യേക നിര്‍ദ്ദേശത്തേത്തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനേത്തുടര്‍ന്ന് കോവിഡ് പടര്‍ന്നു പിടിച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങള്‍ ജൈവായുധം പോലെ തനിയ്ക്കു തോന്നുന്നുവെന്നായിരുന്നു ഐഷയുടെ പരമാര്‍ശങ്ങള്‍. ലക്ഷദ്വീപിൽ വിവിധ വകുപ്പുകളിലെ കരാർ ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെയുള്ള ജനകീയ പ്രതിഷേധം തുടരുകയാണ്. സേവ് ലക്ഷ്ദ്വീപ് ഫോറത്തിന്‍റെ നേതൃത്വത്തിലാണ് പ്രതിഷേധം.