കശ്മീരിൽ ; ആറ് ലഷ്‌കർ ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടൽ രജൗരി വനമേഖലയിൽ

രജൗരിയിലെ നിബിഢ വനമേഖലയിലാണ് ഭീകരരുമായി ഏറ്റുമുട്ടുന്നതfeat പാകിസ്താനിൽ നിന്നും അതിർത്തി കടന്നെത്തിയ ഭീകരർ വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു

0

ശ്രീനഗർ : ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന. രജൗരിയിലെ ഏറ്റുമുട്ടലിൽ ആറ് ഭീകരരെയാണ് സുരക്ഷാ സേന വകവരുത്തിയത്‌ .രജൗരിയിലെ നിബിഢ വനമേഖലയിലാണ് ഭീകരരുമായി ഏറ്റുമുട്ടുന്നതfeat പാകിസ്താനിൽ നിന്നും അതിർത്തി കടന്നെത്തിയ ഭീകരർ വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സേനാംഗങ്ങൾ പരിശോധനയ്‌ക്കായി എത്തിയത്. പരിശോധനയ്‌ക്കിടെ ഭീകരർ സേനാംഗങ്ങളെ ആക്രമിക്കുകയായിരുന്നു..

ഭീകരാക്രമണം ലക്ഷ്യമിട്ട് എത്തിയ 10 ലഷ്‌കർ ഭീകരർ വനമേഖലയിൽ ഒളിച്ചിരിപ്പുണ്ടെന്നായിരുന്നു വിവരം. ഇതിൽ ആറ് പേരെയാണ് വധിച്ചത്. ബാക്കിയുള്ളവർക്കായാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്. ഇന്ത്യൻ സൈന്യത്തിന്റെ 16ാം കോറിലെ സേനാംഗങ്ങളാണ് പ്രദേശത്ത് ഉള്ളത്. അതേസമയം ഏറ്റുമുട്ടലിൽ ജവാന്മാർക്കും പരിക്കേറ്റിട്ടുണ്ട്.

ലഷ്‌കർ ഭീകരരെ കൂട്ടത്തോടെ വധിച്ചതോടെ ഭീകര വിരുദ്ധ പോരാട്ടത്തിൽ നിർണായക നേട്ടമാണ് സുരക്ഷാ സേന സ്വന്തമാക്കിയിരിക്കുന്നത്. അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളിൽ ഒൻപത് ജവാന്മാരാണ് വീരമൃത്യുവരിച്ചത്. ഇതിന് പിന്നാലെ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് സൈനികരുമായി കൂടിക്കാഴ്ച നടത്തുകയും ഭീകര വിരുദ്ധ പോരാട്ടങ്ങൾ ശക്തമാക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.പ്രദേശത്ത് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു

You might also like

-