കർണാടകയിൽ ബി ജെ പി യും കോൺഗ്രസ്സും ഒപ്പത്തിനൊപ്പമാണ് എക്സിറ്റ് പോൾ?

ആകെ 224 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. അതിൽ ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ട

0

ബംഗളുരു| കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് എക്സിറ്റ് പോൾ ഫലം. കോൺഗ്രസും ബിജെപിയും തമ്മലായിരിക്കും പ്രധാന മത്സരമെന്നും വിവിധ ഫലങ്ങൾ സൂചിപ്പിക്കുന്നു. കർണാടകയിൽ തൂക്കുസഭയായിരിക്കുമെന്നും ഏറ്റവും വലിയ ഒറ്റകക്ഷി കോൺഗ്രസ് ആയിരിക്കുമെന്നും ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നു. ആകെ 224 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. അതിൽ ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്.

വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന ആറ് എക്സിറ്റ് പോൾ ഫലങ്ങളിലും നാല് ഫലങ്ങളും മുൻതൂക്കം പ്രവചിക്കുന്നത് കോൺഗ്രസിന്. രണ്ട് സർവേകൾ ബിജെപിക്കാണ് മുൻതൂക്കം പറയുന്നത്. ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് ഭൂരിപക്ഷം സർവേകളും. അതായത് അടുത്ത കർണാടക സർക്കാരിൽ ജെഡിഎസ് നിലപാട് നിർണായകമാകും എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്. രണ്ട് എക്സിറ്റ് പോളുകൾ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷവും പ്രചരിക്കുന്നുണ്ട്

You might also like

-