ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 415 ആയി
മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 89 ആയി
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 415 ആയി. മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം വീണ്ടും വര്‍ധിച്ചു. 24 മണിക്കൂറിനിടെ 15 പുതിയ ആളുകളിലാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.ഇതോടെ, മഹാരാഷ്ട്രയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 89 ആയി. ഇതില്‍ 14 കേസുകള്‍ മുംബൈയിലാണ്.മഹാരാഷ്ട്രയ്ക്കു തൊട്ടുപിന്നിലുള്ള കേരളത്തില്‍ 67 രോഗബാധിതരാണുള്ളത്. ഡല്‍ഹിയില്‍ 26 ഉം യുപിയില്‍ 29 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.