അജ്ഞാത രോഗത്തിന്റെ പിടിയിൽ അകപ്പെട്ട ഇടുക്കിയിൽ ഒരുകുടുംബത്തിലെ മുഴുവൻ പേരും ഇഴഞ്ഞു ജീവിക്കുന്നും പട്ടമവുകുടിയിലെ പാതിമരിച്ചവർ ഇഴ ജന്തുക്കളോ ?
കുന്നിൻ മുകളിലെ താഴ്ന്നു വീഴാറായ വീട്ടിൽ ശരീരം പാതി ചലനം മറ്റു ഇഴജന്തുക്കൾക്ക് സമാനമായി ജീവിതം നയിക്കുന്നത് മുന്ന്മനുക്ഷ്യ ജീവനുകളാണ്
അടിമാലി യിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് സെല്ല്യാംപാറ ഇടുക്കിയിൽ എന്നും വികസനം ഒന്നും കടന്നുചെല്ലാത്ത തികച്ചും അവികസിത ഗ്രാമം കിഴക്കൻ തൂക്കായ കുന്നിൽ മുകളിൽ ചെറു കുടിലുകൾക് ചെറു വീടുകളും വച്ച് താമസിക്കുന്ന സാധാരണക്കാരുടെ ദേശം ഇവിടെ ദുരിതങ്ങളുടെ കനലിൽ വെന്തുരുകുന്ന ഒരു കുടുംബമുണ്ട് . വൈദ്യശാത്രത്തിന് ഇന്നു അജ്ഞാതമെന്നു കരുതുന്ന രോഗം പേറുന്ന കുറെ പകുതി മരിച്ച മനുഷ്യർ ! ജീവിക്കുന്ന ഒരു കുടുംബം ശ്യാല്ലാം പാറയിൽ കുടിവെള്ളം പോലും ലഭിക്കാത്ത കുന്നിൻ മുകളിൽ ജീവിതയോട് മല്ലിട്ട് ജീവിതം തള്ളിനീക്കുന്നു ഈ കുടംബത്തെകുറിച്ചു കേട്ടറിഞ്ഞാണ് ഇന്ത്യാ വിഷൻ മീഡിയ സംഘം ഇവിടെ എത്തുന്നത്
കുന്നിൻ മുകളിലെ താഴ്ന്നു വീഴാറായ വീട്ടിൽ ശരീരം പാതി ചലനം മറ്റു ഇഴജന്തുക്കൾക്ക് സമാനമായി ജീവിതം നയിക്കുന്നത് മുന്ന്മനുക്ഷ്യ ജീവനുകളാണ്
പട്ടമ്മാവുകൂടി മീരാൻ പതിനാറു വർഷം മുൻപാണ് കാൻസർ രോഗബാധത്തെയെത്തുടർന് മരിക്കുന്നത് പിന്നീട് പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ വളർത്തിയെടുക്കാൻ ഖാദിജ കൂലിപ്പണി ചെയ്തു പാടുപെട്ടു . മക്കൾ വരുമ്പോൾ തന്റെ അധ്വാനത്തിന് ഒരു അറുതി വരും മക്കളുടെ സ്നേഹത്തിലും പരിചരണത്തിലും പിന്നീടുള്ള ജീവിതം ജീവിച്ചു തീർക്കാം മെന്നു കരുതിയ ഖാദിജയുടെ മുഴുവൻ പ്രതീക്ഷകളും തെറ്റിച്ചതാണ് മൂത്ത മകന് ഒരു അപൂർവ രോഗം ബാധിച്ചത് സലി ഡിഗ്രി പഠനം പൂർത്തിയായി പി എസ് സി പരീക്ഷ എഴുതി കാത്തിരിക്കെ . ഒരുദിവസം രാത്രികിടന്ന ഉറക്കമുണർന്നപ്പോൾ കട്ടിലിൽ നിന്നും എഴുനേൽക്കാൻ ശ്രമിക്കുമ്പോൾ എഴുനേൽക്കാനായില്ല . കൈകാലുകൾക്ക് ചലനം നഷ്ടപ്പെട്ടു . നല്ല ബുദ്ധിശക്തിയും ശാരിക ക്ഷമതയുമുണ്ടായിരുന്ന സലി പിന്നീട് നിവർന്ന് പരസഹായം കൂടാതെ എഴുന്നേറ്റിട്ടില്ല പ്രാഥമിക കൃത്യങ്ങൾ നിറവേറ്റാൻ പോലും പരസഹായം വേണം
തന്റെ കുടബത്തിന് പ്രതീക്ഷയായിരുന്ന മൂത്തമകൻ കിടപ്പിലായപ്പോൾ മകനേ ശിശ്രുഷിക്കലും കുടംബത്തിന്റെ പ്രാരാബ്‌ധവും ഉമ്മയിലായി എന്നിട്ടും തളരാതെ കുലിപണിക്കിറങ്ങിയ ഈ ഉമ്മയെ വീണ്ടും പടച്ചോൻ പരീക്ഷിച്ചു . രണ്ടാമത്തെ മകൻ അലിക്കും ഏറെ താമസിയാതെ ഇതേ രോഗം ബാധിച്ചു അലിക്കും സാലിയുടേതിന് സമാനമായ അസുഖം രണ്ടുപേരും കിടപ്പിലായപ്പോൾ ഈ ഉമ്മ ആകെത്തകർന്നു സഹായിക്കാൻ ആരുമില്ല തളർന്നു വീണ രണ്ടു മക്കളുടെ ദിനചര്യകൾ പോലും ഈ അമ്മയില്ലാതെ നടക്കാതായി എന്നാലും കുടംബത്തിന്റെ പട്ടിണി അകറ്റാൻ ഉമ്മ കൂലിപ്പണിക്കിറങ്ങി
ഇളയ മകൾ റസീനയിലായിരുന്നു ഈ ഉമ്മയുടെ പിന്നീടുള്ള പ്രതീക്ഷ ഭർത്താവും മരിക്കുയായും രണ്ടു ആണ്മക്കളും തളർന്നു കിടപ്പിലായിട്ടും ഈ ഉമ്മ മകളെ പഠിപ്പിച്ചു എസ് എസ് എൽ സി പരീക്ഷക്ക് ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച റസീനക്ക് മൂത്ത സഹോദരൻ സംഭവിച്ചതുപോലെ ഒരു ദിവസ്സം രാത്രി കിടന്ന് ഉറങ്ങിയ റസീന ഉറക്കമുണർന്നപ്പോൾ ചാലമാറ്റ നിലയിലായിരുന്നു . വീടിനുള്ളിൽ ചലമേറ്റു കിടക്കുന്ന മൂവരും ഇന്ന് അനുഭവിക്കുന്ന ദുരിതം വിവരിക്കാവുന്നതിനപ്പുറമാണ് രാവിലെ മുന്ന് പേരുടെയും പ്രഭാത കൃത്യങ്ങൾ നടത്തി കൊടുത്ത ശേഷം എഴുപതാം വയസ്സിലും ഈ ഉമ്മ ജോലി തേടി ഇറങ്ങു ,അടുത്തുള്ള വീടുകളിൽ കൂലിപ്പണി ചെയ്തു കിട്ടുന്നത് കൊണ്ട് ഈ കുടംബത്തിന്റെ മുന്നോട്ടു പോകാനാവില്ല ,മുന്ന് സെന്റ് സ്ഥലമാണ് ഇവർക്കുള്ളത് ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ പണിത വീട് ഇന്ന് ജീർണ്ണാവസ്ഥയിലാണ്. മേഞ്ഞിരുന്ന ഓടുകൾ പൊട്ടി മേൽക്കൂര ചോർന്നൊലിക്കുന്നു . തകർന്ന് വീടിന്റെ മേൽക്കൂരയിൽ പ്ലാസ്റ്റിക്ക് ഷീറ്റ് വിരിച്ചു താത്കാലികമായി മറച്ചു കെട്ടിയാണ് മഴയിൽ നിന്നും വെയിൽ നിന്നും രക്ഷപെട്ട് ഇവർ കഴിഞ്ഞു കൂടുന്നത് കുടിവെള്ളത്തിനായി മലയടിവാരത്തുള്ള കിണറുകളെയും അരുവികളെയും ആശ്രയിക്കണം .
അടുത്തിടെ അടിമാലിയിലെ ചില സാമൂഹിക പ്രവർത്തകർ ഇവിടം സന്ദർശിച്ചപ്പോഴാണ് ഈ കുടംബത്തിന്റെ ദുരവസ്ഥ പുറം ലോകമറിയുന്നത് അടിമാലിയിലേ സാമൂഹ്യ പ്രവർത്തകരായ സി എസ് രാജി കുമാറും സാബുവും ജനമത്രി പൊലീസിലെ ആ എസ് ഐ കെ ഡി മണിയനും മുൻകൈയെടുത്ത് പാട്ടമാവുടി കുടുബ സഹായ നിധി രൂപീകരിച്ചിട്ടുണ്ട് തളർന്നു കിടക്കുന്ന മൂന്നുമക്കളുടെയും ഈ ഉമ്മയുടെയും ദുരിത ജീവിതത്തിന് അറുതി വരുത്താൻ ഇവർ സമൂഹത്തോട് അപേക്ഷിക്കുന്നു . ഇപ്പോൾ ഇവർ താമസിക്കുന്ന സ്ഥലം താമസ യോഗ്യമല്ലാത്തതിനാൽ ആശുപത്രി സൗകര്യമുള്ള പ്രദേശത്തു ഒരു കിടപ്പാടവും തളർന്നുകിടക്കുന്നവർക്ക് മരുന്നും ചികിത്സയും പരിചരിക്കാൻ ഒരു ആളേയുമാണ് അവർക്കാവശ്യം സന്മനസുള്ളവർസഹകരിച്ചാൽ ഇവരെ ഈ ദുരിത ജീവിതത്തിൽ നിന്നും ഒരളവുവരെ കരകയറ്റാനാവും നാട്ടുകാരും ജനപ്രതിനിധികളും അടങ്ങുന്ന കുടുംബ സഹായനിധി രൂപീകരിച്ചിട്ടുണ്ട് മനസ്സുവച്ചാൽ നിങ്ങൾക്ക് ഈ കുടബത്തെ സഹായിക്കാനാകും