ഡാളസ്സ് കേരള അസ്സോസിയേഷനില്‍ സ്വാതന്ത്ര്യദിനാചരണം ജൂലായ് 4ന് .

സ്വാതന്ത്ര്യദിന ചടങ്ങില് പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ വിവരം മുന്‍കൂട്ടി അസ്സോസിയേഷന്‍ സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍, ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ എന്നിവരുമായി ബന്ധപ്പെടണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്

0

ഗാര്‍ലന്റ്: ഡാളസ് കേരള അസ്സോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി അമേരിക്കന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.

ജൂലായ് 4 വ്യാഴാഴ്ച രാവിലെ 9 മുതല്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങുകള്‍ക്ക് ശേഷം, സ്‌പോര്‍ട്ട്‌സ്, ഗെയിംസ് വിനോദ പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സ്വാതന്ത്ര്യദിന ചടങ്ങില് പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ വിവരം മുന്‍കൂട്ടി അസ്സോസിയേഷന്‍ സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍, ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ എന്നിവരുമായി ബന്ധപ്പെടണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജൂണ്‍ 30 ന് മുമ്പായി രജിസ്ട്രര്‍ ചെയ്യേണ്ടതാണെന്നും ഇവര്‍ പറയുന്നു. നിബന്ധനകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പ്രവേശനം ഉണ്ടായിരിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡാനിയേല്‍ കുന്നേല്‍-469 274 3456, ജോര്‍ജ് ജോസഫ്-817 466 7383

You might also like

-