അറസ്റ്റ് ഉണ്ടാവുകയാണെങ്കിൽ മൂന്ന് ദിവസം മുൻപ് അറിയിക്കും .സമീർ വാങ്കഡെ കൂടുതൽ കുരുക്കിലേക്ക്

നിലവില്‍ ഇരട്ട അന്വേഷണമാണ് വാങ്കഡെ നേരിടുന്നത്.

0

മുംബൈ :ലഹരിക്കേസിലെ കോഴ വിവാദത്തിൽ അന്വേഷണവുമായി ബന്ധപെട്ടു വിവാദ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ കൂടുതൽ കുരുക്കിലേക്ക്. തനിക്കെതിരെ നടക്കുന്ന മുംബൈ പൊലീസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന വാങ്കഡെയുടെ ആവശ്യം ബോംബെ ഹൈക്കോടതി തള്ളി . നിലവില്‍ ഇരട്ട അന്വേഷണമാണ് വാങ്കഡെ നേരിടുന്നത്. സമീർ വാങ്കഡെയ്ക്കെതിരെ മുംബൈ പൊലീസ് ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും വിജിലൻസിന് സമാന്തരമായി അന്വേഷണം മുറക്ക് നടക്കുന്നുണ്ട്. അറസ്റ്റ് ഉണ്ടാവുകയാണെങ്കിൽ മൂന്ന് ദിവസം മുൻപ് അറിയിക്കാമെന്ന ഉറപ്പുമാത്രമാണ് ഹൈക്കോടതിയിൽ നിന്ന് വാങ്കഡെയ്ക്ക് ലഭിച്ചത്. കേസ് ഒതുക്കി തീർക്കുന്നതുമായി ബന്ധപ്പെട്ട് മുംബൈ എൻ.സി.ബിയിലെ കൂടുതൽ ഉദ്യോഗസ്ഥരെ വിജിലൻസ് ചോദ്യം ചെയ്യും.

ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിൽ ആര്യൻ ഖാന് ജാമ്യം ലഭിച്ചത് എന്‍.സി.ബിയുടെ വാദങ്ങൾ തള്ളികൊണ്ടായിരുന്നു. ആര്യൻ ഖാനും കൂട്ടുപ്രതികളായ അര്‍ബാസ് മെർചന്‍റ്, മോഡൽ മുൻ മുൻ ധമെച്ച എന്നിവർക്കും കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. ആര്യൻ ഖാനിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുക്കാനായിട്ടില്ലെന്ന വാദമാണ് മുൻ സോളിസിറ്റർ ജനറൽ മുകൾ റോത്തഗി ഉന്നയിച്ചത്. ലഹരി ഇടപാടുകാരുമായുള്ള ബന്ധം തെളിയിക്കാൻ എൻ.സി ബിയ്ക്ക് കഴിഞ്ഞിട്ടില്ല. ആര്യൻ ഖാന്റെ ബാല്യകാല സുഹൃത്ത് കൂടിയായ അര്‍ബാസ് മെർച്ചന്‍റിന്‍റെ ഷൂസിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയെന്ന് എൻ.സി.ബി കോടതിയിൽ അറിയിച്ചു. എന്നിട്ടും അർബാസിനും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
You might also like

-