ആലപ്പുഴയിൽ വീണ്ടും ആക്രമണം ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് വെട്ടേറ്റു

സംഘർഷത്തിനിടെ ഒരാൾക്ക് വെട്ടേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. കഴിഞ്ഞ ദിവസം നടന്ന ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനിടക്കാണ് വീണ്ടുമൊരു സംഘർഷം നടന്നത്

0

ആലപ്പുഴ | ഇരട്ട കൊലപാതകങ്ങളെത്തുടർന്നു സംഘർഷം നിലനിൽക്കുന്ന
ആലപ്പുഴയിൽ വീണ്ടും ഗുണ്ടാ ആക്രമണം . ആലപ്പുഴ ആര്യാട് കൈതത്തിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി . സംഘർഷത്തിനിടെ ഒരാൾക്ക് വെട്ടേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. കഴിഞ്ഞ ദിവസം നടന്ന ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനിടക്കാണ് വീണ്ടുമൊരു സംഘർഷം നടന്നത്. നികർത്തിൽ വിമൽ എന്നയാൾക്കാണ് തലയ്ക്കും കാലിനും വെട്ടേറ്റത്.വ്യക്തിവിരോധം തന്നെയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് ആവർത്തിക്കുന്നു. കഴിഞ്ഞ ദിവസമാണ് 12 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങൾ ആലപ്പുഴയിൽ നടന്നത്.

നേരത്തെയുണ്ടായ വ്യക്തി വിരോധത്തിന്റെ പ്രതികാരമാണ് ഇതെന്നാണ് പറയുന്നത്. മൂന്ന് മാസം മുമ്പ് ബിനുവിന്റെ സഹോദരനെ ആക്രമിച്ചതിന്റെ പ്രതികാരമായാണ് ഏറ്റുമുട്ടലുണ്ടായത്. വെട്ടേറ്റയാൾ ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ജില്ലയിൽ കഴിഞ്ഞ ദിവസം മുതൽ പൊലീസിന്റെ പരിശോധനയും പെട്രോളിങ്ങും ശക്തമായി തുടരുന്നതിനിടക്ക് ഇങ്ങനെയൊരു അക്രമണം നടന്നത് പൊലീസിന് തിരിച്ചടിയായിട്ടുണ്ട്. പ്രതിയെ ഇതുവരെയും പിടികൂടാനായില്ല. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചതായാണ് പൊലീസ് പറയുന്നത്.എസ്ഡിപിഐ നേതാവിന്റെ കൊലപാതകത്തിനു പിന്നാലെ സംഘർഷമുണ്ടാകാനുള്ള സാധ്യത തിരിച്ചറിയുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്ന വിമർശനവും ശക്തമാണ്.

You might also like

-