കൂടത്തായി കൊലപാതക പരമ്പര വ്യാജ ഒസ്യത്ത് കേസില്‍ ജോളിക്ക്പുറമേ പത്തോളം പ്രതികൾ
കേസില്‍ റവന്യു ഉദ്യോഗസ്ഥരുടെ ഇടപെടല്‍ സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് യഥാസമയം തന്നെ ജില്ലാ കളക്ടര്‍ക്ക് കൈമാറിയെന്ന് അന്വേഷണ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ സി ബിജു പറഞ്ഞു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രധാന പ്രതി ജോളിക്ക് പൊന്നാമറ്റത്തെ സ്വത്ത് വകകള്‍ കൈക്കലാക്കാന്‍ പത്തോളം പേർസഹായിച്ചരുന്നതായി അന്വേഷണസംഘം. ടോം തോമസ് കൊല്ലപ്പെട്ട ശേഷമാണ് പൊന്നാമറ്റത്തെ വീടും ഭൂമിയും സ്വന്തമാക്കാന്‍ ജോളി വ്യാജ ഒസ്യത്ത്ഉണ്ടാക്കിയത് . കേസില്‍ റവന്യു ഉദ്യോഗസ്ഥരുടെ ഇടപെടല്‍ സംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് യഥാസമയം തന്നെ ജില്ലാ കളക്ടര്‍ക്ക് കൈമാറിയെന്ന് അന്വേഷണ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ സി ബിജു പറഞ്ഞു.ആവശ്യമെങ്കില്‍ ക്രൈംബ്രാഞ്ച് റവന്യു ഉദ്യോഗസ്ഥെരെയും ചോദ്യം ചെയ്യും. മറ്റൊരാള്‍ കുന്ദമംഗലത്തെ അഭിഭാഷകനാണ്. അഭിഭാഷകന്റെ അടുത്ത് ജോളിയെ എത്തിച്ചത് മുസ്ലിംലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചിമോയിയാണ്.
സിപിഎം നേതാവായിരുന്ന കെ മനോജ്ജ് എന്‍ഐടി ജീവനക്കാരനായ മഹേഷ് കുമാർ ലീഗ് നേതാക്കളായ ഇമ്പിച്ചിമോയി, ബാവഹാജി.അന്നത്തെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീ വാര്യര്‍, വില്ലേജ് ഓഫീസര്‍ കിഷോര്‍ഹാന്‍, സുലൈമാന്‍ എന്നിവരെ റവന്യു വകുപ്പ് നിയോഗിച്ച അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
അറസ്റ്റിലാവുന്നതിന്റെ തലേദിവസം ലീഗ് നേതാക്കളായ ഇമ്പിച്ചിമോയി, ബാവഹാജി എന്നിവരുമായി ഒസ്യത്ത് സംബന്ധിച്ച കാര്യങ്ങള്‍ ജോളി ചര്‍ച്ച ചെയ്തിരുന്നു. ഇമ്പിച്ചി മോയിയെയും ബാവഹാജിയെയും ഇന്നലെ അന്വേഷണസംഘം ചോദ്യം ചെയ്തു. കൊലപാതകങ്ങളുമായി ഇവര്‍ക്ക് ബന്ധമുള്ളതായി കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.