ബ്രിട്ടൻ പുറമെ അമേരിക്കയും കോവാക്‌സിന് അനുമതി നൽകി

രണ്ട് മുതൽ 18 വരെ പ്രായമുള്ള കുട്ടികളിൽ കൊവാക്‌സിൻ ഉപയോഗിക്കുന്നതിന് ഭാരത് ബയോടെക്കിന്റെ അമേരിക്കയിലെ പങ്കാളിത്വ കമ്പനിയായ ഒക്യൂജെനാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനോട് അനുമതി തേടിയിരിക്കുന്നത്

0

ഡൽഹി : ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന് അംഗീകാരം നൽകി അമേരിക്ക. അംഗീകരിച്ച വാക്‌സിനുകളുടെ പട്ടികയിൽ കോവാക്‌സിനെയും ഉൾപ്പെടുത്തി.പ്രതിരോധവാക്‌സിനുകളുടെ പട്ടികയിൽ കൊവാക്‌സിൻ ഉൾപ്പെടുത്തിയതിന് പിന്നാലെയാണ് അമേരിക്കയും കൊവാക്‌സിന് അംഗീകാരം നൽകിയത്. നേരത്തെ കൊവാക്‌സിന് ബ്രിട്ടനും അംഗീകാരം നൽകിയിരുന്നു. കൊവാക്‌സിൽ സ്വീകരിച്ചവർക്ക് ഇനി മുതൽ ബ്രിട്ടണിൽ പ്രവേശിക്കാം. നവംബർ 22 മുതൽ രാജ്യത്ത് പ്രവേശിക്കാനാണ് അനുമതി നൽകിയത്.കൊവക്‌സിന്റെ രണ്ടുഡോസ് സ്വീകരിച്ചവർക്ക് അമേരിക്കയിലേക്ക് യാത്ര.ലോകാരോഗ്യ സംഘടനയുടെയും ഇപ്പോൾ അമേരിക്കയുടെയും അംഗീകാരം ലഭിക്കുന്നതോടെ പ്രവാസികൾ ഉൾപ്പടെയുള്ളവരുടെ ആശങ്കകൾക്കാണ് പരിഹാരമായിരിക്കുന്നത്. നിർമ്മതാക്കാളായ ഭാരത് ബയോടെക്ക് കഴിഞ്ഞ ജൂലൈയിൽ ആഗോള അംഗീകാരത്തിന് അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് വിദഗ്ധസമിതി പരീക്ഷണത്തിന്റെ കൂടുതൽ വിവരങ്ങൾ കമ്പനിയിൽ നിന്ന് തേടിയിരുന്നു. ഇതു പരിശോധിച്ചാണ് അടിയന്തര ഉപയോഗത്തിനുള്ള അന്തിമ അംഗീകാരം വാക്‌സിന് ലഭിച്ചത്. കൊറോണ പ്രതിരോധിക്കാൻ കൊവാക്‌സീൻ ഫലപ്രദമെന്ന് സമിതി വിലയിരുത്തി.

അമേരിക്കയിൽ കുട്ടികളിൽ കൊവാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി നിർമ്മാതാക്കളായ ഭാരത് ബയോടെക്ക് അപേക്ഷ നൽകിയിരുന്നു. രണ്ട് മുതൽ 18 വരെ പ്രായമുള്ള കുട്ടികളിൽ കൊവാക്‌സിൻ ഉപയോഗിക്കുന്നതിന് ഭാരത് ബയോടെക്കിന്റെ അമേരിക്കയിലെ പങ്കാളിത്വ കമ്പനിയായ ഒക്യൂജെനാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനോട് അനുമതി തേടിയിരിക്കുന്നത്.

You might also like

-