അടിമത്തത്തിന്റെ ചങ്ങലകൾ തകർന്നും താലിബാൻ അധിനിവേശത്തെ പിന്തുണച്ച് ഇമ്രാൻ ഖാൻ
താലിബാനുമായി സൗഹൃദത്തിന് തയ്യാറെന്ന് ചൈന. ചൈനയുമായി സഹകരിച്ചു പ്രവർത്തിക്കാമെന്ന താലിബാന്‍റെ നിലപാട് സ്വാഗതാർഹമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹൂ ചുൻയിങ് വ്യക്തമാക്കി
ഇസ്ലാമാബാദ് : അഫ്ഗാനിസ്താനിലെ താലിബാൻ അധിനിവേശത്തിൽ സന്തോഷം പ്രകടമാക്കി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഫ്ഗാനിൽ അടിമത്തത്തിന്റെ ചങ്ങലകൾ തകർന്നെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. അഫ്ഗാൻ പിടിച്ചെടുക്കാൻ താലിബാൻ ഭീകരർക്ക് സഹായം നൽകിയ പാകിസ്താനെതിരെ ആഗോളതലത്തിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നതിനിടയിലാണ് . ഇമ്രാൻ ഖാന്റെ പ്രതികരണം.രാജ്യത്തെ പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിലാണ് ഇമ്രാൻ ഖാൻ താലിബാൻ അധിനിവേശവുമായി ബന്ധപ്പെട്ട പരസ്യപ്രതികരണം നടത്തിയത്. അഫ്ഗാനിലെ സംസ്‌കാരത്തെ അടിമത്തവുമായി ബന്ധിപ്പിച്ചുകൊണ്ടായിരുന്നു പാക് പ്രധാനമന്ത്രിയുടെ പരാമർശം.
നിങ്ങൾ മറ്റൊരാളുടെ സംസ്‌കാരം സ്വീകരിച്ച് അവരുടെ പാദവേസകരായി. ഇത് യഥാർത്ഥ അടിമത്തത്തെക്കാൾ ഭയാനകമാണ്. സാംസ്‌കാരിക അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിയുക ദുഷ്‌കരമാണ്. എന്നാൽ ഇന്ന് അഫ്ഗാനിൽ അത് വിജയകരമായി സാദ്ധ്യമായിരിക്കുന്നുവെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു.അതേസമയം അഫ്ഗാൻ വിഷത്തിൽ രാഷ്‌ട്രീയ പരിഹാരമാണ് വേണ്ടത് എന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി അഭിപ്രായപ്പെട്ടു. ചർച്ചയിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കണം. അഫ്ഗാൻ ജനതയെ തുടർച്ചയായ ആഭ്യന്തര യുദ്ധങ്ങളിലേക്ക് തള്ളിവിടരുതെന്നും ഖുറേഷി പറഞ്ഞു
Shocking footage from Kabul Airport shows several Afghans chasing down a US Air Force plane as it takes off, with some reportedly falling to their death while clinging to the plane. pic.twitter.com/BIr3obXC6k
— Al Jazeera English (@AJEnglish) August 16, 2021
അതേസമയം താലിബാനുമായി സൗഹൃദത്തിന് തയ്യാറെന്ന് ചൈന. ചൈനയുമായി സഹകരിച്ചു പ്രവർത്തിക്കാമെന്ന താലിബാന്‍റെ നിലപാട് സ്വാഗതാർഹമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹൂ ചുൻയിങ് വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്‍റെ പുനരുദ്ധാരണത്തിന് ചൈനയുടെ പങ്കാളിത്തം താലിബാൻ അഭ്യർത്ഥിച്ചുവെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. അധികാരകൈമാറ്റം ജനങ്ങളുടെ അംഗീകാരത്തോടെ സമാധാനപരമായി വേണമെന്നും ചൈന നിർദ്ദേശിച്ചു.