IMPACTമരിയാ ദാസിന്റെ ഭൂമി കയ്യേറ്റം പട്ടയങ്ങൾ വ്യജമെന്നു കണ്ടെത്തി

പതിനഞ്ചു പട്ടയങ്ങള്‍ പരിശോധിച്ചതിൽ എല്ലാ പട്ടയങ്ങളും ഒരുദിവസം സൃഷ്ടിച്ചതാണെന്നും ചട്ടങ്ങൾ മറികടന്നാണ് രവീന്ദ്രൻ പട്ടയങ്ങൾ നൽകിയതെന്നും വ്യകതമായിട്ടുണ്ട് .രവീന്ദ്രൻ പട്ടയങ്ങൾ നൽകുമ്പോൾ അഡിഷണൽ തഹസിൽദാർ മാത്രമായിരുന്നു അഡിഷണൽ തഹസിൽദാർക്ക്പട്ടയങ്ങൾ വിതരണം ചെയ്യാൻ  അധികാരമില്ലെന്നിരിക്കെ ഇയാൾ വിതരണം ചെയ്ത പട്ടയങ്ങൾക്ക് നിയമ സാധുതയില്ല

0

മൂന്നാർ : മൂന്നാറിൽ ടൗൺനുള്ളിൽ സര്‍ക്കാര്‍ ഭൂമി കൈയ്യേറി പട്ടയം നിർമ്മിച്ച കേസിൽ ഭൂരേഖകളുടെ പരിശോധന റവന്യൂ വകുപ്പ് ആരംഭിച്ചു ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും കേസില്‍ റവന്യൂ വകുപ്പ് യാതൊരു നടപടിയും കൈകൊണ്ടിരിന്നില്ല മുന്നാറിൽ സർക്കാർ
ടൗൺ വികസനത്തിനായി ഏറ്റെടുത്ത ഭൂമി മരിയാ ദാസ് തട്ടിയിടുത്തത് സംബന്ധിച്ച വാർത്ത ഇൻഡ്യ വിഷൻ മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു


ദേവികുളം സബ് കളക്‌ടർ ഡോ: രേണു രാജാണ് ഭൂമിയുടെ രേഖകൾ പരിശോധിച്ചത് ആദ്യ ഘട്ട പരിശോധനയിൽ മരിയദാസ് കൈവശം വച്ചിരിക്കുന്ന പട്ടയങ്ങളുടെ നിജസ്ഥിയാണ് പരിശോധിച്ചത് പട്ടയങ്ങളും അനുബന്ധരേഖകളും പരിശോച്ചതിൽ മുന്ന് പട്ടയങ്ങൾ ഉടമകൾ അറിയാതെ സൃഷ്ടിച്ചതാണെന്നു വ്യകതമായി. പട്ടയത്തിൽ ഉടമകളായി പട്ടയങ്ങളിൽ രേഖപെടുത്തിയ പേരിലുള്ളവർ തങ്ങൾക്ക് മുന്നാറിൽ പട്ടയം ലഭിച്ചിട്ടില്ലന്നും ഭുമിയില്ലന്നു തങ്ങളുടെ പേരിൽ പട്ടയം ഉണ്ടാക്കുകയും ഭൂമി തട്ടി എടുക്കുകയും ചെയ്തവർക്കെതിരെ നടപടി വേണമെന്ന് സബ് കളക്‌ടർ മുൻപാകെ ആവശ്യപ്പെട്ടു മരിയാ ദാസിന്റെ ബന്ധുവും വട്ടവട വില്ലേജ് ഓഫീസിലെ ജീവനക്കാരിയുമായ സുജ മരിയദാസിന്റെ ഡ്രൈവർമാർ എന്നിവരാണ് കയറ്റക്കാരനെതിരെ നടപടി ആവശ്യപ്പെട്ടിട്ടുള്ളത്

മരിയദാസിന്റെ ഡ്രൈവർ ആരോഗ്യദാസും മുത്തുവും ഇവരുടെപേരിലാണ് മറ്റു മുന്ന് വ്യാജപട്ടയം പട്ടയങ്ങൾ

പതിനഞ്ചു പട്ടയങ്ങള്‍ പരിശോധിച്ചതിൽ എല്ലാ പട്ടയങ്ങളും ഒരുദിവസം സൃഷ്ടിച്ചതാണെന്നും ചട്ടങ്ങൾ മറികടന്നാണ് രവീന്ദ്രൻ പട്ടയങ്ങൾ നൽകിയതെന്നും വ്യകതമായിട്ടുണ്ട് .രവീന്ദ്രൻ പട്ടയങ്ങൾ നൽകുമ്പോൾ അഡിഷണൽ തഹസിൽദാർ മാത്രമായിരുന്നു അഡിഷണൽ തഹസിൽദാർക്ക്പട്ടയങ്ങൾ വിതരണം ചെയ്യാൻ  അധികാരമില്ലെന്നിരിക്കെ ഇയാൾ വിതരണം ചെയ്ത പട്ടയങ്ങൾക്ക് നിയമ സാധുതയില്ല രവീന്ദ്രൻ പട്ടയങ്ങളുടെ നിയമസാധുത സംബന്ധിച്ച് ഉത്തരവ് സംസ്ഥാന സർക്കാരാണ് സ്വീകരിക്കേണ്ടതെന്നു  സംസ്ഥാന സർക്കാർ രവീന്ദ്രൻ പട്ടയങ്ങൾ സാധുകരിച്ചൽ തന്നെ മരിയദാസ് നൽകിയിട്ടുള്ള പട്ടയങ്ങൾ ചട്ടവിരുദ്ധമാണെന്നും . ഒരാൾക്ക് പത്തു സെന്റ് സ്ഥലത്തിന് മാത്രം പട്ടയം നൽകാനാണ് അന്നത്തെ സർക്കാർ ഉത്തരവിലുള്ളത് എന്നാൽ മരിയദാസ് പതിനഞ്ചോളം പേരുടെ പേരിൽ രണ്ടര ഏക്കർ സ്ഥലമാണ് കൈവശപ്പെടുത്തിട്ടുള്ളത് . മരിയദാസ് കൈവശം വച്ചിട്ടുള്ള പതിനഞ്ചു പട്ടയങ്ങളുടെ നിജസ്ഥിതി സംബന്ധിച്ചുള്ള വിശദമായ പരിശോധന നടന്നു വരികയാണ് . പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് ഉടൻ ഹൈ കോടതിൽ സമർപ്പിക്കുമെന്ന് ഡോ : രേണുരാജ് പറഞ്ഞു

You might also like

-