ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസതാരം ഐ.എം വിജയന് ഇന്ന് 50ാം പിറന്നാള്‍.
66 മത്സരങ്ങള്‍ ദേശീയ ടീമിനായി കളിച്ചിട്ടുള്ള വിജയന്‍ നിലവില്‍ കേരള പൊലീസില്‍ സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.
ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസതാരം ഐ.എം വിജയന് ഇന്ന് 50ാം പിറന്നാള്‍. 66 മത്സരങ്ങള്‍ ദേശീയ ടീമിനായി കളിച്ചിട്ടുള്ള വിജയന്‍ നിലവില്‍ കേരള പൊലീസില്‍ സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. കേരളം കണ്ട ഏറ്റവും ജനകീയനായ കായിക താരമാണ് ഐ.എം വിജയന്‍.
പെലെയ്ക്കും മറഡോണയ്ക്കുമൊക്കെ സിംഹാസനം തീര്‍ത്ത മലയാളി മനസുകളിലേക്ക് പന്തടിച്ച് കയറിയവന്‍, ഒറ്റയ്ക്ക് ജയിച്ചാണ് വിജയന്‍ മുന്നേറിയത്.
തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടെ സോഡാ വിറ്റ് നടന്നിരുന്ന ഐനിവളപ്പില്‍ മണിവിജയന്‍ വളര്‍ന്ന് ഇന്ത്യന്‍ ഫുട്ബോളിനോളം വലുതായി, ദേശീയ ടീമിനെ നയിച്ചു. സാഫ് കപ്പില്‍ 12ാം സെക്കന്റില്‍ ഗോളടിച്ച് വിസ്മയം തീര്‍ത്തു. പെലെ ലോക ഫുട്ബോളിന്റെ കറുത്ത മുത്തായിരുന്നെങ്കില്‍ ഇന്ത്യക്കാര്‍ക്കത് വിജയനായിരുന്നു. ബഗാനും ജെ.സി.ടി.യും ഈസ്റ്റ്ബംഗാളുമടക്കം ഇന്ത്യയിലെ പ്രമുഖ ക്ലബുകള്‍ക്ക് വേണ്ടിയെല്ലാം വിജയന്‍ പന്ത് തട്ടി.
ആ ആവേശം ഇന്നും തീര്‍ന്നിട്ടില്ല, ഇന്നും പന്തുരുളുന്നിടത്തെല്ലാം വിജയനുണ്ട്. കേരള പോലീസിന് വേണ്ടി ഇപ്പോഴും കളിക്കുന്നുണ്ട് വിജയന്‍.