കള്ളപ്പണ ഭൂമി ഇടപാട് പി.ടി തോമസ് എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണം.
അന്വേഷണത്തിന് സ്പീക്കര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.ഇടപ്പള്ളി ഭൂമി ഇടപാടിൽ കള്ളപ്പണ കൈമാറ്റം നടന്നത് അന്വേഷണം. പി.ടി തോമസിന്‍റെ സാനിദ്ധ്യത്തിലാണ് കള്ളപ്പണം നല്‍കിയതെന്ന് ആരോപണമുണ്ടായിരുന്നു.
കൊച്ചി :കള്ളപ്പണ ഭൂമി ഇടപാട് സംബന്ധിച്ച പരാതികളില്‍ പി.ടി തോമസ് എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിനാണ് വിജിലന്‍സ് വകുപ്പിന്‍റെ ഉത്തരവ്. അന്വേഷണത്തിന് സ്പീക്കര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു.ഇടപ്പള്ളി ഭൂമി ഇടപാടിൽ കള്ളപ്പണ കൈമാറ്റം നടന്നത് അന്വേഷണം. പി.ടി തോമസിന്‍റെ സാനിദ്ധ്യത്തിലാണ് കള്ളപ്പണം നല്‍കിയതെന്ന് ആരോപണമുണ്ടായിരുന്നു. എറണാകുളം റേഞ്ച് എസ്.പിയുടെ കീഴിലാണ് അന്വേഷണം
കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിന് സമീപത്തെ വസ്തു ഇടപാടിൽ പി.ടി.തോമസ് എം.എൽ.എ വഴിവിട്ട് ഇടപെട്ടു എന്നാണ് ആരോപണം. ഭൂമാഫിയയ്ക്ക് അനുകൂലമായി നിർധന കുടുംബത്തിന്റെ കൈവശമിരുന്ന ഭൂമി മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ കൈമാറ്റം ചെയ്യാൻ പി.ടി. തോമസ് എംഎൽഎ ഒത്താശ ചെയ്തു, കള്ളപ്പണ ഇടപാടിന് എംഎൽഎ കൂട്ടുനിന്നെന്നും പരാതിക്കാരൻ ആരോപിക്കുന്നു. ഇക്കാര്യത്തിൽ പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദേശം
അതേ സമയം പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കിയാൽ ലോക് നാഥ് ബഹ്റ വലിയ വില കൊടുക്കേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.അന്വേഷണം കാട്ടി ഭയപ്പെടുത്താൻ നോക്കേണ്ടെന്നായിരുന്നു പി.ടി.തോമസിന്റെ പ്രതികരണം. എന്നാൽ സർകാരിനു വേണ്ടി ഡി.ജി.പി ലോക് നാഥ് ബഹ്റ വഴിവിട്ട് പ്രവർത്തിക്കുകയാണെന്നു രമേശ് ചെന്നിത്തല ആരോപിച്ചു