അനധികൃത കുടിയേറ്റക്കാരനേയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലാ അമേരിക്കയുടെ സുവർണ കാലം വന്നെത്തിയെന്ന്; ട്രംപ്
അമേരിക്കയുടെ സുവർണ കാലം വന്നെത്തിയെന്ന് ട്രംപ് വ്യക്തമാക്കി. രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തു. അമേരിക്കയുടെ 47-ാം പ്രസിഡന്റായി താൻ തെരഞ്ഞെടുക്കപ്പെട്ടു എന്നും അദ്ദേഹം ഫ്ലോറിഡയിൽ പറഞ്ഞു
ഫ്ലോറിഡ | അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥി കമല ഹാരിസിനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്. 277 ഇലക്ടറല്‍ വോട്ട് നേടിയാണ് ട്രംപിന്റെ കുതിപ്പ്. 226 ഇലക്ടറല്‍ വോട്ടുകളാണ് കമല ഹാരിസ് നേടിയത്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭൂരിപക്ഷം നേടി. ജെഡി വാന്‍സ് വൈസ് പ്രസിഡന്റാകും.78കാരനായ ഡോണള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റായതോടെ വേറിട്ട ചരിത്രം കൂടിയാണ് പിറന്നത്. അമേരിക്കന്‍ ചരിത്രത്തില്‍ തോല്‍വിക്ക് ശേഷം തിരിച്ചെത്തുന്ന രണ്ടാമത്തെ പ്രസിഡന്റായി അദ്ദേഹം. ഗ്രോവര്‍ ക്ലീവ്‌ലാന്റാണ് ഇതിനു മുന്‍പ് ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ടത്
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങൾക്കും തന്നോടൊപ്പം നിന്ന പാർട്ടി പ്രവർത്തകർക്കും കുടുംബത്തിനുമെല്ലാം അദ്ദേഹം നന്ദി പറഞ്ഞു. അമേരിക്കയുടെ സുവർണ കാലം വന്നെത്തിയെന്ന് ട്രംപ് വ്യക്തമാക്കി. രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തു. അമേരിക്കയുടെ 47-ാം പ്രസിഡന്റായി താൻ തെരഞ്ഞെടുക്കപ്പെട്ടു എന്നും അദ്ദേഹം ഫ്ലോറിഡയിൽ പറഞ്ഞു.
കുടിയേറ്റം തടയുന്നതിന് അതിര്‍ത്തികള്‍ ഉടന്‍ അടയ്ക്കുമെന്നും ഒരു അനധികൃത കുടിയേറ്റക്കാരനേയും അമേരിക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ട്രംപ് പറഞ്ഞു. വലിയ രാഷ്ട്രീയ വിജയമാണ് നേടിയത്. അമേരിക്കയുടെ സുവര്‍ണകാലം വന്നെത്തിയെന്നും വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ട്രംപ് കൂട്ടിച്ചേര്‍ത്തു.ഇനി രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി വിശ്രമമില്ലാതെ പോരാടും. അമേരിക്കയെ വീണ്ടും ഉന്നതിയിലെത്തിക്കും. നമ്മള്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. തന്‌റെ വിജയം രാജ്യത്തിന്‌റെ മുറിവുണക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വിങ് സ്‌റ്റേറ്റ്‌സ് വോട്ടേഴ്‌സിന് പ്രത്യേകം നന്ദിയുണ്ട്. ഇനിയുള്ള ഓരോ ദിവസവും, ഓരോ ശ്വാസവും രാജ്യത്തിനായി പ്രവര്‍ത്തിക്കും. ജനകീയ വോട്ടിലും മുന്നിലെത്തിയതില്‍ സന്തോഷമുണ്ട്. ഒരുമിച്ച് നിന്ന് രാജ്യം നേരിടുന്ന പ്രതിസന്ധികളെ നേരിടാമെന്നും ട്രംപ് വിക്ടറി സ്പീച്ചിൽ വ്യക്തമാക്കി.
തിങ്ങി നിറഞ്ഞ വേദിയിൽ ഹർഷാരവത്തോടെയാണ് അണികൾ ട്രംപിനെ സ്വാഗതം ചെയ്തത്. ഒദ്യോഗികമായി വിജയം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിജയിച്ചതായി സ്വയം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ പ്രസംഗം. അനുയായികളെ അഭിസംബോധന ചെയ്യുമ്പോൾ ട്രംപിന്റെ ഭാര്യയും മക്കളും വേദിയിൽ അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ പിന്തുണച്ചതിന് ഭാര്യ മെലാനിയയെ ആലിംഗനം ചെയ്തും ചുംബനം നൽകിയുമാണ് ട്രംപ് നന്ദി പറഞ്ഞത്. മെലാനിയയെ ‘ഫസ്റ്റ് ലേഡി’ എന്ന് വിളിച്ചുകൊണ്ടാണ് ട്രംപ് സംസാരിച്ചത് എന്നും ശ്രദ്ധേയമായി. എക്കാലത്തെയും ഏറ്റവും വലിയ രാഷ്ട്രീയ നിമിഷം എന്നാണ് ട്രംപ് ഈ തെരഞ്ഞെടുപ്പ് വിജയത്തെ വിശേഷിപ്പിച്ചത്.