പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി ഐ.ജി ഹർഷിത അട്ടല്ലൂരിയെ ഇൻ്റലിജൻസിലേക്ക് മാറ്റി,ആർ.നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡിഐജി
ക്രമസമാധാന ചുമതലയുള്ള ദക്ഷിണമേഖല ഐ.ജി ഹർഷിത അട്ടല്ലൂരിയെ ഇൻ്റലിജൻസിലേക്ക് മാറ്റി. പി.പ്രകാശിനെ ദക്ഷിണമേഖല ഐജിയായും ആർ.നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായി നിയമിച്ചു
തിരുവനന്തപുരം: പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. ഹര്‍ഷിത അട്ടല്ലൂരിയെ ഇന്റലിജന്‍സ് ഐ.ജിയായി നിയമിച്ചു.പൊലീസ് തലപ്പത്ത് അഴിച്ചു പണി. ക്രമസമാധാന ചുമതലയുള്ള ദക്ഷിണമേഖല ഐ.ജി ഹർഷിത അട്ടല്ലൂരിയെ ഇൻ്റലിജൻസിലേക്ക് മാറ്റി. പി.പ്രകാശിനെ ദക്ഷിണമേഖല ഐജിയായും ആർ.നിശാന്തിനിയെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായി നിയമിച്ചു. ജില്ലാ പൊലീസ് മേധാവിമാർക്കും മാറ്റമുണ്ട്. ജി.സ്പർജൻകുമാറാണ് തിരുവനന്തപുരം കമ്മിഷണർ.ആറ് ഡിഐജിമാരെ ഐജി റാങ്കിലേക്ക് പ്രമോട്ട് ചെയ്തിട്ടുണ്ട്. ഐജി റാങ്കിലേക്ക് എത്തിയ അനൂപ് കുരുവിള ജോണിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡിൽ നിയമിച്ചു. ട്രാഫിക്കിൻ്റെ ചുമതലയും അദ്ദേഹത്തിനാവും. കെ.സേതുരാമനെ പൊലീസ് അക്കാദമിയിൽ നിയമിച്ചു. കെപി ഫിലിപ്പിന് ക്രൈംബ്രാഞ്ചിൽ നിയമനം കിട്ടി. പ്രമോഷൻ ലഭിച്ച നിലവിലെ കമ്മീഷണർ എ.വി.ജോർജ് ഇവിടെ തുടരും.
എ.വി ജോര്‍ജ് കോഴിക്കോട് കമ്മീഷണറായി തുടരും. ഐ.ജി മാരായ മഹിപാല്‍ യാദവ്, ബല്‍റാം കുമാര്‍ എന്നിവര്‍ക്ക് എ.ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നല്കി