സ്ഥാനമൊഴിയാൻ ആവശ്യമുണ്ടെങ്കിൽ ഒഴിഞ്ഞോളാം. സംസ്ഥാനത്ത് നിക്ഷേപം കൊണ്ടുവരണം സർക്കാർ നല്ലത് ചെയ്താൽ അംഗീകരിക്കണം ,ശശിതരൂർ

ഒരു മേഖലയിൽ നേടിയ വികസനത്തെക്കുറിച്ച് മാത്രമാണ് താൻ പറഞ്ഞത് സ്റ്റാർട്ടപ്പ് തുടങ്ങുന്നതിൽ കേരളത്തിൽ പുരോഗതിയുണ്ടായിട്ടുണ്ട് . കേരളം ഇപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്

തിരുവനന്തപുരം | കേരളത്തിന്റെ വ്യവസായ വളര്‍ച്ചയെ പ്രകീര്‍ത്തിച്ചുള്ള ലേഖനത്തില്‍ നിലപാട് മയപ്പെടുത്തി ശശി തരൂര്‍ എംപി തന്റെ മുഴുവന് ലേഖനം വായിച്ച ശേഷം മാത്രം അഭിപ്രായം പറയണമെന്ന് ശശി തരൂർ. ഒരു മേഖലയിൽ നേടിയ വികസനത്തെക്കുറിച്ച് മാത്രമാണ് താൻ പറഞ്ഞത് സ്റ്റാർട്ടപ്പ് തുടങ്ങുന്നതിൽ കേരളത്തിൽ പുരോഗതിയുണ്ടായിട്ടുണ്ട് . കേരളം ഇപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നാൽ സ്റ്റാർട്ടപ്പ്മേ ഖലയിലുണ്ടായത് ആശാവഹമായ മാറ്റമെന്നും തരൂർ പറഞ്ഞു.അത് അംഗീകരിക്കാതിരിക്കുന്നത് ചെറുതായി പോകും.സ്ഥാനമൊഴിയാൻ ആവശ്യമുണ്ടെങ്കിൽ ഒഴിഞ്ഞോളാം. സംസ്ഥാനത്ത് നിക്ഷേപം കൊണ്ടുവരണം. ഇത് താൻ പറയാൻ തുടങ്ങിയിട്ട് 16 വർഷമായി ഗ്ലോബൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് കണ്ട് അതിശയ പെട്ടിട്ടാണ് ലേഖനം എഴുതിയത്.

‘”ലേഖനത്തെക്കുറിച്ചുള്ള വിവാദം അതിശയിപ്പിച്ചു. സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ചയിലൂടെ കാണുന്ന വ്യവസായപരിസ്ഥിതിയിലെ മാറ്റം എന്നത് മാത്രം’, എന്ന വിഷയത്തെക്കുറിച്ചാണ് എഴുതിയത്. ഇതിന് തുടക്കം കുറിച്ചത് ഉമ്മന്‍ചാണ്ടിയാണെന്ന് അഭിമാനത്തോടെ പറയാന്‍ ഈ അവസരം വിനിയോഗിക്കുന്നു. സ്റ്റാര്‍ട്ടപ്പ് വില്ലേജിനെയും സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് മിഷനെയും അദ്ദേഹം ആരംഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ വികസിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സര്‍ക്കാര്‍ അതിനെ സ്വാഭാവികമായി മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്’, “-മാധ്യമങ്ങളോട് തരൂര്‍പറഞ്ഞു

സർക്കാർ നല്ലത് ചെയ്താൽ അംഗീകരിക്കണം. കേരളത്തിൻറെ സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് മൊത്തം എഴുതിയതല്ല. ഇംഗ്ലീഷ് വായിക്കുന്നവർക്ക് മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. തൊഴിലില്ലായ്മ കേരളത്തിലെ വലിയ പ്രശ്നമാണ്.അങ്ങനെ പല മേഖലകളെ കുറിച്ചും താൻ സംസാരിച്ചിട്ടുണ്ട്. ഫാക്ടുകളുടെ കണക്കിലാണ് താൻ സംസാരിച്ചത്. സർക്കാരിന് നൂറു മാർക്ക് നൽകിയിട്ടില്ല. നല്ല കാര്യത്തിന് പിന്തുണ കൊടുത്തു. അടുത്ത തവണ നിങ്ങൾ പ്രതിപക്ഷത്ത് ആവുമ്പോൾ ഞങ്ങളെയും എതിർക്കരുത് എന്നും ലേഖനത്തിൽ പറഞ്ഞു.

You might also like

-