റോഡ് വനം അല്ലങ്കിൽ തിരുത്താത്തത് എന്ത് ?സംസ്ഥാന സർക്കാരിനോട് കോടതി , വീണ്ടും തിരുത്തൽ സത്യവാങ്മൂലം സമർപ്പിക്കാതെ ഒളിച്ചുകളിനടത്തിയ സംസ്ഥാന സർക്കാർ നിലപാടിൽ , നിരാശ പ്രകടിപ്പിച്ച് കോടതി!
"പൊതു താല്പര്യ ഹർജിയിൽ ആദ്യം വനം എന്നാണല്ലോ സർക്കാർ രേഖമൂലം സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളത് , വ്യത്യസ്തമായി കോടതിയിൽ വാക്കാൽ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും വനം അല്ല എന്നാണെങ്കിൽ സത്യവാങ്മൂലം രേഖമൂലം സമർപ്പിക്കണമെന്നും ,സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് മൂന്ന് ആഴ്ച സമയം അനുവദിച്ചതല്ലോ നാളിതുവരെയായിട്ടും എന്തുകൊണ്ടാണ് പുതിയ സത്യവാഗ്മൂലം നല്കാൻ മടിക്കുന്നതെന്നും കോടതി ചോദിച്ചു .സംസ്ഥാന സർക്കാരിന്റെ നിലപാടിൽ കോടതി നിരാശപ്രകടിപ്പിച്ചു .
കൊച്ചി | ദേശീയപാത 85 ലെ വികസനം തടസപ്പെടുത്തിയ കോടതി വിധി മറികടക്കാൻ സത്യവാങ്മൂലം സമർപ്പിക്കാതെ സംസ്ഥാന സർക്കാർ .ദേശീയപാത അതോറിട്ടി നൽകിയ റിവ്യൂ ഹർജിപരിഗണിച്ചപ്പോഴാണ് സംസ്ഥാന സർക്കാർ വീണ്ടും കടുത്ത അനാസ്ഥ തുടർന്നത് . കേസ്സ് പരിഗണിച്ചപ്പോൾ ദേശീയപാത വികസന അതോറിട്ടി നിർമ്മാണം നിർത്തിവച്ചതുവഴി പൊതുഖജനാവിനു കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായും നിർമ്മാണം തുടങ്ങാൻ അനുമതി നൽകണമെന്നും . 1895 ൽ ഈ പ്രദേശം വനമായി വിജ്ഞാപനം ചെയ്തിരുന്നു വെങ്കിലും പിന്നീട് ഡി റിസർവ്വ് ചെയ്തട്ടുണ്ടെന്നും കോടതിയിൽ രേഖകൾ സഹിതം സമർപ്പിച്ചു നിലപാടറിയിച്ചു .സംസഥാന സർക്കാരിന് വേണ്ടി എ ജി ഗോപാലകൃഷ്‍കുറിപ്പ് കോടതിയിൽ എൻ എച് എ ഐ യുടെ വാദം ശരിയാണെന്നും പ്രദേശം വിജ്ഞാപനത്തിൽ നിന്നും ഒഴുവാക്കിയിട്ടുണ്ടെന്നും പറഞ്ഞു .”നിങ്ങൾ കൊണ്ടുവന്ന രേഖകൾ കോടതി പരിശോധിച്ചിട്ടുണ്ട് എന്നാൽ ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ മുൻപ് പറഞ്ഞിട്ടുള്ളത് ‘വനം “എന്നാണാണ് ഒരു വിഷയത്തിൽ വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിൽ അത് രേഖകളായി കോടതിയിൽ സമർപ്പിക്കാത്തത് എന്താണെന്നു കോടതി ചോദിച്ചു .കോടതിയിൽ വാക്കാൽ പറഞ്ഞത് കൊണ്ട് കാര്യമില്ല ,
“പൊതു താല്പര്യ ഹർജിയിൽ ആദ്യം വനം എന്നാണല്ലോ സർക്കാർ രേഖമൂലം സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളത് , വ്യത്യസ്തമായി കോടതിയിൽ വാക്കാൽ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും വനം അല്ല എന്നാണെങ്കിൽ സത്യവാങ്മൂലം രേഖമൂലം സമർപ്പിക്കണമെന്നും ,സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് മൂന്ന് ആഴ്ച സമയം അനുവദിച്ചതല്ലോ നാളിതുവരെയായിട്ടും എന്തുകൊണ്ടാണ് പുതിയ സത്യവാഗ്മൂലം നല്കാൻ മടിക്കുന്നതെന്നും കോടതി ചോദിച്ചു .സംസ്ഥാന സർക്കാരിന്റെ നിലപാടിൽ കോടതി നിരാശപ്രകടിപ്പിച്ചു .
ഈ കേസിൽ കോടതി തീരുമാനം എടുക്കേണ്ടത് ഹർജിക്കാരൻ ആവശ്യപ്പെട്ടുള്ള 14 . 5 കീലോമീറ്റർ പ്രദേശത്തുമാത്രമാണ് മറ്റിടങ്ങളിൽ എൻ എച് എ ഐ ക്ക് നിർമ്മാണം തുടരുന്നതിൽ തടസ്സം ഇല്ല എന്നും കോടതി ദേശീയപാത അതോറിറ്റിയെ അറിയിച്ചു .കേസ്സ് സെപ്റ്റമ്പർ 17 ലേക്ക് വീണ്ടും പരിഗണിക്കാനായി മാറ്റി വച്ചു .കേസ് വീണ്ടും പരിഗണിക്കുന്നതിനായി കാത്തിരിക്കാതെ സംസ്ഥാന സർക്കാർ സത്യവാങ്മൂലം സമർപ്പിക്കുന്ന മുറക്ക് കേസിൽ വിധി പ്രസ്താവിക്കാമെന്നും കോടതി അറിയിച്ചു .