പിആർഎസ് കർഷകർക്ക് ബാധ്യതയാകില്ലെ സപ്ലൈകോ വാദം പൊളിയുന്നു

നെല്ല് ശേഖരിച്ച വകയിൽ ബാങ്ക് വഴി നൽകുന്നത് കർഷകർക്ക് നൽകുന്നത് ലോൺ അല്ലെന്നായിരുന്നു സപ്ലൈകോ നിലപാട്. 28 ശതമാനം തുക നേരിട്ട് കർഷകന് നൽകുന്ന കഴിച്ചുള്ള തുകയാണ് ബാങ്ക് വഴി നൽകുന്നത്. സർക്കാരുമായുള്ള ധാരണ അനുസരിച്ചു ലോൺ എടുക്കുന്നത് സപ്ലൈകോ ആണെന്നും ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു

0

കൊച്ചി| നെല്ല് സംഭരിച്ചവകയിൽ കർഷകർക്ക് നൽകുന്നത് വായ്പ്പ (പിആർഎസ് ) അല്ലെന്ന് സപ്ലൈകോ ഹൈക്കോടതിയ്ക്ക് നൽകിയ ഉറപ്പ് പാഴായി. കർഷകർക്ക് നൽകുന്ന പണം സപ്ലൈകോയുടെ ലോൺ ആയി കണക്കാക്കുമെന്നും കർഷകന് ബാധ്യതയാകില്ലെന്നുമായിരുന്നു ഉറപ്പ്. കുട്ടനാട്ടിലെ കർഷക ആത്മഹത്യയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി വീണ്ടും വിഷയം പരിഗണിക്കാനിരിക്കുകയാണ്.
സംഭരിച്ച നെല്ലിന്‍റെ പണം നേരിട്ട് വേണമെന്നാവശ്യവുമായി പാലക്കാടെ ഒരുകൂട്ടം കർഷകർ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് സപ്ലൈകോ ചില ഉറപ്പ് നൽകിയത്. നെല്ല് ശേഖരിച്ച വകയിൽ ബാങ്ക് വഴി നൽകുന്നത് കർഷകർക്ക് നൽകുന്നത് ലോൺ അല്ലെന്നായിരുന്നു സപ്ലൈകോ നിലപാട്. 28 ശതമാനം തുക നേരിട്ട് കർഷകന് നൽകുന്ന കഴിച്ചുള്ള തുകയാണ് ബാങ്ക് വഴി നൽകുന്നത്. സർക്കാരുമായുള്ള ധാരണ അനുസരിച്ചു ലോൺ എടുക്കുന്നത് സപ്ലൈകോ ആണെന്നും ഹൈക്കോടതിയെ ധരിപ്പിച്ചിരുന്നു. സംഭരിച്ച നെല്ലിന് പണം നേരിട്ട് നൽകുന്നതിന് പകരം എന്തിനാണ് കർഷകനെ ലോണെടുക്കാൻ ബാങ്കിലേക്ക് അയക്കുന്നതെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ചോദ്യം.

എന്നാൽ പിആർഎസ് കർഷകർക്ക് ബാധ്യതയാകില്ലെന്നായിരുന്നു സപ്ലൈകോ നൽകിയ ഉറപ്പ്. കർഷകർക്ക് നൽകുന്ന പണം സപ്ലൈകോയുടെ ലോൺ ആയിട്ടാണ് കണക്കാക്കുക എന്നും കോടതിയിൽ വിശദീകരിച്ചിരുന്നു. ഇതേ ഹർജിയിൽ ഹൈക്കോടി പുറപ്പെടുവിച്ച് മറ്റൊരു ഉത്തരവിൽ പിആർഎസ് വായ്പ കർഷകരുടെ ക്രഡിറ്റ് സ്കോറിനെ ബാധിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കുട്ടനാട്ടിലെ കർഷക ആത്മഹത്യയുടെ പശ്ചാത്തലത്തിൽ വിഷയം ഹൈക്കോടതി അടുത്ത ആഴ്ച വിഷയം വീണ്ടും പരിഗണിക്കും.

കടബാധ്യതയെ തുടര്‍ന്നാണ് തകഴി സ്വദേശി പ്രസാദാണ് ആത്മഹത്യ ചെയ്തത്. കിസാൻ സംഘ് ജില്ലാ പ്രസിഡൻ്റാണ് പ്രസാദ്. കിസാൻ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ച് പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. കൃഷിക്ക് വായ്പക്കായി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പിആര്‍എസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതോടെ മനം മടുത്താണാണ് പ്രസാദ് ആത്മഹത്യ ചെയ്തത്.

You might also like

-