മുസ്ലിം വോട്ടർമാരെ ഭീക്ഷണിപ്പെടുത്തി മേനക ഗാന്ധി വോട്ട് തന്നില്ലെങ്കിൽ ജോലി ഇല്ല; ജോലി ഒരു കരാറാണെന്നും വോട്ട് ചെയ്തില്ലെങ്കിൽ മുസ്ലിംകൾ ജോലി പ്രതീക്ഷിക്കരുത്

''ഇങ്ങോട്ട് തരുന്നില്ലെങ്കിൽ തിരികെ നൽകിക്കൊണ്ടേ ഇരിക്കുമെന്ന് കരുതരുത്. നമ്മൾ മഹാത്മാ ഗാന്ധിയുടെ മക്കളല്ലല്ലോ. (കൈയടിയും ചിരിയും) പിലിഭിത്തിൽ ഞാൻ എന്ത് ചെയ്തെന്ന് എല്ലാവർക്കും അറിയാം. അത് നോക്കി എനിക്ക് വോട്ട് ചെയ്യണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.'', എന്ന് മനേക.

0

ഡൽഹി: കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി വിവാദത്തിൽ. തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ ജോലി തരില്ലെന്ന് മുസ്ലീംകളോട് മന്ത്രി പറഞ്ഞതാണ് വിവാദമായിരിക്കുന്നത്. സുൽത്താൻപൂരിലെ തുരബ് ഖാനി ഗ്രാമത്തിലാണ് മനേക ഗാന്ധി വിവാദ പരാമർശം നടത്തിയത്
മുസ്ലിംകൾക്ക് പ്രാതിനിധ്യമുള്ള ഈ മേഖലയിലെ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മനേക ഗാന്ധി. മുസ്ലിംകളുടെ പിന്തുണ ഇല്ലാതെ താൻ വിജയിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് മനേക ഗാന്ധി പറഞ്ഞു.

മനേകയുടെ പ്രസംഗത്തിന്‍റെ മൊബൈൽ വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രസംഗത്തിൽ മനേക പറയുന്നതിങ്ങനെ: ‘എന്തായാലും ഞാൻ ജയിക്കുകയാണ് ഇവിടെ. ആളുകളുടെ സ്നേഹത്തോടെ ഞാൻ ജയിക്കുകയാണ്. എന്‍റെ ജയം മുസ്ലീങ്ങളില്ലാതെയാണെങ്കിൽ എനിക്ക് അത് അത്ര സന്തോഷമുള്ള കാര്യമല്ല. മനസ്സിന് വലിയ ബുദ്ധിമുട്ടാകും. എങ്കിലും ഞാനിത്ര മാത്രം പറയുന്നു. ഇനി മുസ്ലീങ്ങൾ ഞാൻ ജയിച്ച ശേഷം എന്തെങ്കിലും ആവശ്യത്തിന് വന്നാൽ ഞാനാലോചിക്കും. എന്തിന് സഹായിക്കണം, എന്താണിപ്പോൾ അതുകൊണ്ടൊരു നേട്ടം? ഈ തെരഞ്ഞെടുപ്പ് ഞാൻ താണ്ടിക്കഴിഞ്ഞു. ഇതിന് ശേഷം നിങ്ങൾ ജോലികൾക്കായി, മറ്റാവശ്യങ്ങൾക്കായി എന്‍റെ അടുത്ത് വന്നാൽ ഇതാകും എന്‍റെ നിലപാട്.’ – മനേക പറയുന്നു.

SHOCKING AND DEEPLY DISTRESSING Union Minister Maneka Gandhi telling a gathering of Muslims in UP’s Sultanpur, from where she is contesting the election, to vote for her or else she will not be inclined to be responsive to their requests.

”ഇങ്ങോട്ട് തരുന്നില്ലെങ്കിൽ തിരികെ നൽകിക്കൊണ്ടേ ഇരിക്കുമെന്ന് കരുതരുത്. നമ്മൾ മഹാത്മാ ഗാന്ധിയുടെ മക്കളല്ലല്ലോ. (കൈയടിയും ചിരിയും) പിലിഭിത്തിൽ ഞാൻ എന്ത് ചെയ്തെന്ന് എല്ലാവർക്കും അറിയാം. അത് നോക്കി എനിക്ക് വോട്ട് ചെയ്യണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം.”, എന്ന് മനേക.

ഇത്തവണ ഉത്തർപ്രദേശിലെ സുൽത്താൻ പൂരിലാണ് മനേക ഗാന്ധിയെ പാർട്ടി മത്സരിപ്പിക്കുന്നത്. മുസ്ലിം ഭൂരിപക്ഷപ്രദേശം കൂടിയായ ഇവിടത്തെ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ മനേക ഗാന്ധിയുടെ മകൻ വരുൺ ഗാന്ധിയാണ് മത്സരിച്ചത്. ഇത്തവണ മണ്ഡലം പരസ്പരം മാറ്റിയാണ് ഇരുവരും മത്സരിക്കുന്നത്. കഴിഞ്ഞ തവണ മനേക മത്സരിച്ച് ജയിച്ച പിലിഭിത്തിൽ ഇത്തവണ വരുൺ ഗാന്ധി മത്സരിക്കുന്നു.

മുസ്ലീംവോട്ടർമാരോട് ഭീഷണിസ്വരത്തിൽ സംസാരിക്കുന്ന മനേകയുടെ ദൃശ്യങ്ങൾ തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെന്ന് ഉറപ്പാണ്. വർഗീയത ഇളക്കിവിടുന്ന തരത്തിൽ പ്രസംഗങ്ങളോ പ്രചാരണങ്ങളോ പാടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാതൃകാ പെരുമാറ്റച്ചട്ടത്തിൽത്തന്നെ വ്യക്തമായി പറയുന്നുണ്ട്.

മനേകയുടെ മകൻ വരുൺ ഗാന്ധിയും മുസ്ലിം വോട്ടർമാരോട് ഭീഷണി സ്വരത്തിൽ സംസാരിച്ചതിന് ജയിലിൽപ്പോയ ആളാണ്. ഇന്ത്യയിലെ ഹിന്ദുക്കൾക്ക് നേരെ ഏതെങ്കിലും മുസ്ലിം ഒരു വിരലുയർത്തിയാൽ കൈ വെട്ടുമെന്നായിരുന്നു ഒരു പൊതുയോഗത്തിൽ വരുൺ പ്രസംഗിച്ചത്

സുൽത്താൻ പൂരിലാണ് മനേക ഗാന്ധിയെ പാർട്ടി മത്സരിപ്പിക്കുന്നത്. മുസ്ലിം ഭൂരിപക്ഷപ്രദേശം കൂടിയായ ഇവിടത്തെ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ മനേക ഗാന്ധിയുടെ മകൻ വരുൺ ഗാന്ധിയാണ് മത്സരിച്ചത്. ഇത്തവണ മണ്ഡലം പരസ്പരം മാറ്റിയാണ് ഇരുവരും മത്സരിക്കുന്നത്. കഴിഞ്ഞ തവണ മനേക മത്സരിച്ച് ജയിച്ച പിലിഭിത്തിൽ ഇത്തവണ വരുൺ ഗാന്ധി മത്സരിക്കുന്നു.

മുസ്ലീംവോട്ടർമാരോട് ഭീഷണിസ്വരത്തിൽ സംസാരിക്കുന്ന മനേകയുടെ ദൃശ്യങ്ങൾ തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുമെന്ന് ഉറപ്പാണ്. വർഗീയത ഇളക്കിവിടുന്ന തരത്തിൽ പ്രസംഗങ്ങളോ പ്രചാരണങ്ങളോ പാടില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാതൃകാ പെരുമാറ്റച്ചട്ടത്തിൽത്തന്നെ വ്യക്തമായി പറയുന്നുണ്ട്.

മനേകയുടെ മകൻ വരുൺ ഗാന്ധിയും മുസ്ലിം വോട്ടർമാരോട് ഭീഷണി സ്വരത്തിൽ സംസാരിച്ചതിന് ജയിലിൽപ്പോയ ആളാണ്. ഇന്ത്യയിലെ ഹിന്ദുക്കൾക്ക് നേരെ ഏതെങ്കിലും മുസ്ലിം ഒരു വിരലുയർത്തിയാൽ കൈ വെട്ടുമെന്നായിരുന്നു ഒരു പൊതുയോഗത്തിൽ വരുൺ പ്രസംഗിച്ചത്

You might also like

-