കോവിഡ് 19 നിയന്ത്രണ വിധേയമാകാന്‍ വൈകിയാൽ കുട്ടനാട്,ചവറ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കിയേക്കും

അസാധാരണ സാഹചര്യങ്ങളിൽ ഇതിനു സാധ്യതയുണ്ടെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു

0

കോവിഡ് 19 നിയന്ത്രണ വിധേയമാകാന്‍ വൈകിയാൽ കുട്ടനാട്,ചവറ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കിയേക്കും. അസാധാരണ സാഹചര്യങ്ങളിൽ ഇതിനു സാധ്യതയുണ്ടെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുമായി ആലോചിച്ച ശേഷമാകും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.സംസ്ഥാനത്തെ സാഹചര്യങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിക്കുമെന്നും മീണ വ്യക്തമാക്കി.

ജൂൺ മാസത്തിന് മുൻപാണ് ഉപതെരഞ്ഞെടുപ്പുകൾ നടക്കേണ്ടത്. എന്നാൽ കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന സൂചനയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നൽകുന്നത്. രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം കൂടി ഇക്കാര്യത്തിൽ പരിഗണിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ കാര്യങ്ങൾ നിരീക്ഷിച്ച് വരികയാണ്.

You might also like

-