ജെയ്കിന് പകരം സുഭാഷ് പി വര്‍ഗീസോ റെജി സക്കറിയയോ വന്നാല്‍ മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പരിചയപ്പെടുത്തേണ്ട സാഹചര്യമുണ്ടാകും

ജെയ്കിന് പകരം സുഭാഷ് പി വര്‍ഗീസോ റെജി സക്കറിയയോ വന്നാല്‍ മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പരിചയപ്പെടുത്തേണ്ട സാഹചര്യമുണ്ടാകും

0

കോട്ടയം | പുതുപ്പള്ളി ഉപതിരെഞ്ഞെടുപ്പിൽ ജെയ്ക് സി.തോമസ് എൽഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഐഎം സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. പ്രഖ്യാപനം നാളെ കോട്ടയത്ത് നടക്കും. ജെയ്കിനെ പോലെ മണ്ഡലത്തില്‍ പരിചയസമ്പന്നനായ ഒരു മുഖമുള്ള സാഹചര്യത്തില്‍ ഒരു പുതുമുഖത്തെ കൊണ്ടുവന്ന് പരീക്ഷിക്കേണ്ട സാഹചര്യമില്ല, അത് തിരിച്ചടിയാകുമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിലും ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍.ജെയ്കിന് പകരം സുഭാഷ് പി വര്‍ഗീസോ റെജി സക്കറിയയോ വന്നാല്‍ മണ്ഡലത്തില്‍ ഇടതുസ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ പരിചയപ്പെടുത്തേണ്ട സാഹചര്യമുണ്ടാകും. ശ്രദ്ധയാകര്‍ഷിക്കുന്നതിന് സ്ഥാനതലത്തിലും അത് തിരിച്ചടിയാകും. അത്തരമൊരു പരിചയപ്പെടുത്തലിന് സാവകാശവും ഇനിയില്ല എന്നുകൂടി വിലയിരുത്തിയാണ് ജില്ലാ നേതൃത്വവും ജെയ്കിന്റെ പേരിലേക്ക് എത്തിച്ചേരുന്നത്.

പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ തന്നെ മണർകാട് സ്വദേശിയാണ് ജെയ്ക്. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരമാണ് പുതുപ്പള്ളിയിൽ നടന്നത്. 2016 ല്‍ ഉമ്മന്‍ചാണ്ടിയോട് 27092 വോട്ടിന് തോറ്റ ജെയ്ക്, 2021 ല്‍ പരാജയപ്പെട്ടത് 9044 വോട്ടിനാണ്. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം വൻതോതിൽ കുറക്കാൻ ജെയ്ക് സാധിച്ചു .

You might also like

-