“ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാൽ, വടക്കുകിഴക്കൻ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങൾ ബംഗ്ലാദേശ് കൈവശപ്പെടുത്തണം വിവാദ പ്രസ്താവനയുമായി ബംഗ്ലാദേശ് മേജർ ജനറൽ (റിട്ട.) എ.എൽ.എം. ഫസ്ലുർ റഹ്മാൻ
"ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാൽ, വടക്കുകിഴക്കൻ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങൾ ബംഗ്ലാദേശ് കൈവശപ്പെടുത്തണം. ഇക്കാര്യത്തിൽ സംയുക്ത സൈനിക ക്രമീകരണത്തെക്കുറിച്ച് ചൈനയുമായി ചർച്ചകൾ ആരംഭിക്കേണ്ടത് ആവശ്യമാണെന്ന് ഞാൻ കരുതുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. "ഇന്ത്യയിലെ മുസ്ലീങ്ങളിൽ നിന്ന് പൗരത്വം തട്ടിയെടുത്ത് അവരെ ബംഗ്ലാദേശിലേക്കോ പാകിസ്ഥാനിലേക്കോ തള്ളിവിടാൻ"
ധാക്ക|പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യപാകിസ്താനെ ആക്രമിക്കുന്ന സമയത്ത് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചൈന യുടെ സഹായത്തോടെ ഇന്ത്യയെ കീഴടക്കണമെന്ന് മുൻ ബംഗ്ലാദേശ് സൈനിക ഉദ്യോഗസ്ഥനും മുഖ്യ ഉപദേഷ്ടാവുമായ മുഹമ്മദ് യൂനസിന്റെ അടുത്ത സഹായിയുമായ മേജർ ജനറൽ (റിട്ട.) എ.എൽ.എം. ഫസ്ലുർ റഹ്മാൻ പറഞ്ഞു “ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാൽ, വടക്കുകിഴക്കൻ ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങൾ ബംഗ്ലാദേശ് കൈവശപ്പെടുത്തണം. ഇക്കാര്യത്തിൽ സംയുക്ത സൈനിക ക്രമീകരണത്തെക്കുറിച്ച് ചൈനയുമായി ചർച്ചകൾ ആരംഭിക്കേണ്ടത് ആവശ്യമാണെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇന്ത്യയിലെ മുസ്ലീങ്ങളിൽ നിന്ന് പൗരത്വം തട്ടിയെടുത്ത് അവരെ ബംഗ്ലാദേശിലേക്കോ പാകിസ്ഥാനിലേക്കോ തള്ളിവിടാൻ” രൂപകൽപ്പന ചെയ്തതാണെന്ന് അദ്ദേഹം പറഞ്ഞു.
ഷെയ്ക് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം ഇന്ത്യയുമായി ബംഗ്ലാദേശ് കൂടുതൽ അകലുകയാണ്. ഇതിനിടെയാണ് ഈ പരാമർശം ഉണ്ടാകുന്നത്.നേരത്തെ ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനിസും വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് നടത്തിയ ഒരു പരാമർശം വിവാദമായിരുന്നു. ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കരയാൽ മാത്രം ചുറ്റപ്പെട്ടതാണെന്നും കടൽ സുരക്ഷയിൽ ബംഗ്ലാദേശ് നിർണായകമാണെന്നും ചൈന ഈ സാഹചര്യം പ്രയോജനപ്പെടുത്തണം എന്നുമായിരുന്നു യൂനുസ് പറഞ്ഞത്.
ഈ പരാമർശത്തോട് ഇന്ത്യ കനത്ത രീതിയിലാണ് പ്രതികരിച്ചത്. ബംഗ്ലാദേശിന് അനുവദിച്ചിരുന്ന ട്രാൻസ്ഷിപ്മെന്റ് സൗകര്യം ഇന്ത്യ റദ്ദാകുകയാണ് ചെയ്‌തത്. മറ്റ് രാജ്യങ്ങളിലേക്ക് ചരക്ക് കയറ്റിയയക്കാൻ ബംഗ്ലാദേശിന് വേണ്ടി ഇന്ത്യൻ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവ തുറന്നുകൊടുത്തിരുന്നു. ഇതാണ് റദ്ദാക്കിയത്.