ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം പിൻവലിക്കും

ഗവർണറുടെ പ്രസ്താവന രാജ്ഭവൻ പിആർഒയാണ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തത്.

0

തിരുവനന്തപുരം| മന്ത്രിമാർ ആക്ഷേപിച്ചാൽ കടുത്ത നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ മന്ത്രിസ്ഥാനം പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് ഗവർണറുടെ മുന്നറിയിപ്പ്. ഗവർണറുടെ പ്രസ്താവന രാജ്ഭവൻ പിആർഒയാണ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം ഉന്നത വിദ്യാഭ്യാമന്ത്രി ആർ ബിന്ദു നടത്തിയ പ്രസ്താവനയാണ് ഗവർണറെ ചൊടിപ്പിച്ചതെന്നാണ് വിവരം. ‘ഗവർണർക്ക് ആർഎസ്എസ് അജണ്ടയാണ്. തീരുമാനിക്കുന്നത് നടപ്പാക്കാം. സർവകലാശാല പ്രയാസപ്പെടുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ട ഉത്തരവാദിത്തം ഗവർണർക്കുണ്ട്. സർവകലാശാല നിയമഭേദഗതി ബിൽ തടഞ്ഞുവച്ചയാളാണ് ഗവർണർ’ – മന്ത്രി വിമർശനം ഉന്നയിച്ചിരുന്നത്.കഴിഞ്ഞ ദിവസം കേരള സർവകലാശാലയിൽ ഗവർണറുടെ നിർദേശത്തെ തുടർന്ന് വിളിച്ച യോഗത്തിൽ ആകെയുള്ള 13 ചാൻസലർ നോമിനികളിൽ 11 പേരും പങ്കെടുത്തില്ല. 21 അംഗങ്ങൾ എത്തിയാൽ ക്വാറം തികയുമെന്നിരിക്കെയാണ് ചാൻസലർ നോമിനികൾ വിട്ടു നിന്നു. ഇതിൽ ഗവർണർക്ക് കടുത്ത അതൃപ്തിയുണ്ട്

Kerala Governor
@KeralaGovernor
Hon’ble Governor Shri Arif Mohammed Khan said:“The CM and Council of Ministers have every right to advise Governor.But statements of individual ministers that lower the dignity of the office of the Governor,can invite action including withdrawal of pleasure”:PRO,KeralaRajBhavan
അതേസമയം ‘തെറ്റായ പ്രവണത നടപ്പാക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. മന്ത്രിമാരെ തിരിച്ച് വിളിക്കാൻ ഗവർണർക്ക് അധികാരമില്ല. ​ഗവർണർക്ക് അധികാരമില്ലാത്ത കാര്യങ്ങളിലാണ് ഇടപെട്ടു കൊണ്ടിരിക്കുന്നത്. തെറ്റായ പ്രവണതയാണ് ഇവിടെ നടപ്പിലാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അതിനോട് ഒരു തരത്തിലും യോജിക്കാന്‍ സാധിക്കില്ല.ഭരണഘടന ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ ഭരണഘടന വിരുദ്ധമായ ഇത്തരം നയങ്ങളെയും നിലപാടുകളെയും ചെറുത്തു തോൽപിക്കേണ്ടതുണ്ട് എന്ന് തന്നെയാണ് ഞങ്ങളുടെ കാഴ്ചപ്പാട്.’ എം വി ​ഗോവിന്ദൻ പറഞ്ഞു. ആർ. എസ്. എസ് ആണ് താനെന്ന് സ്വയം പറഞ്ഞയാളാണ് കേരളത്തിലെ ഗവര്‍ണര്‍ എന്നും അദ്ദേഹം പറഞ്ഞു.
You might also like

-