ഇടുക്കിയിൽ ഇടുതുമുന്നണി ഹർത്താലും ,രാജ്ഭവൻ മാർച്ചും .കാരുണ്യ പദ്ധതിയുമായി ഗവർണ്ണർ ഇടുക്കിയിൽ
വ്യപാരി വ്യവസായിഏകോപന സമിതിയുടെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പരിപാടിയിലാണ് ഗവർണ്ണർ പങ്കെടുക്കുന്നത് . വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാകമ്മറ്റി നടപ്പാക്കുന്ന "കുടുംബ സുരക്ഷാ പദ്ധതി "ഉത്‌ഘാടനം ചെയ്യുന്നതിനാണ് ഗവർണ്ണർ തൊടുപുഴയിൽ എത്തുന്നത് . ജനവരി 9 ന് രാവിലെ 11 . 30 തൊടുപുഴ മർച്ചന്റ് ട്രസ്റ്റ് ഹാളിലാണ് ഗവർണ്ണറുടെ പരിപാടി . മൂന്നു മാസം മുൻപ് ഗവർണ്ണറുടെ പരിപാടി വ്യാപാരികൾ ഉറപ്പുവരുത്തിയിരുന്നു .ഇതിനിടയിലാണ് ഇതേ ദിവസം തന്നെ ഇടതുപക്ഷത്തിന്റെ നേതൃത്തത്തിൽ രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും .പിന്നീട് ഇതേ ദിവസം തന്നെ ഹർത്താലിന് ആഹ്വാനം ചെയ്യുകയും ചെയ്തട്ടുള്ളത് .
തിരുവനന്തപുരം, ഇടുക്കി | ഭൂപതിവ് ബില്ലിൽ ഗവർണ്ണർ ഒപ്പുവെക്കണമെന്ന് ആവശ്യപ്പെട്ടു ഇടുക്കിയിൽ 9 ന് ഹർത്താൽ ഇടതുമുന്നണിയാണ് . ഹർത്താലിന് അഹ്വാനം ചെയ്‍തിട്ടുള്ളത് രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയുള്ള ഹർത്താലിൽനിന്നും പാൽ പത്രം വിവാഹം ആശുപത്രി അത്യാവശ്യ സർവ്വീസുകളെ ഒഴുവാക്കിയിട്ടുണ്ട് . മുൻപ് എൽ ഡി എഫ് നേതൃത്വത്തിൽ ജനവരി 9 ന് രാജ്ഭവനിലേക്ക് മാർച്ച് നടത്താനായിരുന്നു തീരുമാനം.അതേദിവസം ഗവർണ്ണർ ഇടുക്കിയിൽ എത്തുന്നത് കണക്കിലെടുത്താണ് ഇടതുമുന്നണി ഹർത്താലിൽൻ ആഹ്വാനം നൽകിയിരിക്കുന്നത് .
വ്യപാരി വ്യവസായിഏകോപന സമിതിയുടെ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട പരിപാടിയിലാണ് ഗവർണ്ണർ പങ്കെടുക്കുന്നത് . വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാകമ്മറ്റി നടപ്പാക്കുന്ന “കുടുംബ സുരക്ഷാ പദ്ധതി “ഉത്‌ഘാടനം ചെയ്യുന്നതിനാണ് ഗവർണ്ണർ തൊടുപുഴയിൽ എത്തുന്നത് . ജനവരി 9 ന് രാവിലെ 11 . 30 തൊടുപുഴ മർച്ചന്റ് ട്രസ്റ്റ് ഹാളിലാണ് ഗവർണ്ണറുടെ പരിപാടി . മൂന്നു മാസം മുൻപ് ഗവർണ്ണറുടെ പരിപാടി വ്യാപാരികൾ ഉറപ്പുവരുത്തിയിരുന്നു .ഇതിനിടയിലാണ് ഇതേ ദിവസം തന്നെ ഇടതുപക്ഷത്തിന്റെ നേതൃത്തത്തിൽ രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കുകയും .പിന്നീട് ഇതേ ദിവസം തന്നെ ഹർത്താലിന് ആഹ്വാനം ചെയ്യുകയും ചെയ്തട്ടുള്ളത് .
ഇതിനിടെ ഭൂ പതിവ് ബില്ലിൽ ഗവർണ്ണർ അവശ്യപെട്ട വിശദികരണം നൽകിയിട്ടില്ലെന്ന് രാജ്ഭവൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു , 2023 ലെ കേരളാ ഗവർമെന്റ് ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി ബിൽ ) നിയമസഭാ പാസാക്കി രാജ് ഭവന് കൈമാറിയെങ്കിലും ഇതുമായി ബന്ധപെട്ടു ഗവർണ്ണർ വിശദികരണം ചോദിച്ചതിന്
മറുപടിയുണ്ടായിട്ടില്ല , പേരിന് ബിൽ രാജ്ഭവനിൽ എത്തിച്ചതിനപ്പുറം നാളിതുവരെ ബില്ലുമായി ബന്ധപ്പെട്ട എന്തെങ്കിലും വിശദികരണ നൽകുകയോ . ബില്ലിൽ അടിയന്തിരമായി ഒപ്പു വെക്കണമെന്ന് ആവശ്യപ്പെടുകയോ ചെയ്തട്ടില്ലന്നു രാജ്ഭവൻ വൃത്തങ്ങൾ പറയുന്നു , സാധാരണ നിയസഭ പാസാക്കിയ ബില്ലുകൾ രാജ്ഭവനിൽ എത്തിച്ചശേഷം വകുപ്പ് സെക്രട്ടറിമാരോ ചീഫ് സെക്രട്ടറി തന്നയോ ഗവർണറെ കണ്ട് ബില്ലിന്റെ പ്രാധാന്യം വിശദികരിക്കുകയും .ഗവർണ്ണർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വിശദികരണം നൽകുകയുമാണ് പതിവ് , ചിലപ്പോൾ ബില്ലിന്റെ പ്രാധാന്യം കണക്കിലെടുത്ത് മുഖ്യമന്ത്രിതന്നെയും ഗവർണറുമായി കൂടിക്കാഴ്ച നടത്താറുണ്ട് . എന്നാൽ ഭൂ പതിവ് ബിൽ രാജ്ഭവനിൽ എത്തിച്ചു നൽകിയ ശേഷം, ഗവർണ്ണർ റവന്യൂ വകുപ്പിനോട് ഇതുമായി ബന്ധപെട്ട വിശദികരണം രേഖമൂലം ആവശ്യപ്പെട്ടിട്ടും നാളിതുവരെ വകുപ്പ് സെക്രട്ടറിമാരോ സർക്കാരിന്റെ ഭാഗത്തുനിന്നോ ആരും വിശദികരണം നൽകിയിട്ടില്ലെന്ന് രാജ്ഭവൻ വൃത്തങ്ങൾപറയുന്നത് .
സാധാരണ ബിൽ അയച്ചാൽ വകുപ്പ്സെക്രട്ടറിമാർ നിരന്തരം രാജ്ഭവനുമായി ബന്ധപെടുക പതിവാണ് എന്നാൽ ഈ ബിൽ അയച്ചശേഷം ഗവർണ്ണർ വിശദികരണം ചോദിച്ചിട്ടും സർക്കാർ യാതൊരുനടപടിയും സ്വീകരിക്കുകയുണ്ടായിട്ടില്ല ” സർക്കാരിന് ബില്ലിൽ ഇന്ററസ്റ്റ് ഇല്ലാ.. “രാജ്ഭവൻ വിശദികരിച്ചിട്ടുണ്ട് .ഭൂപതിവ് ബിൽ ഉടൻ പാസാക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ നിന്നും 2024ജനുവരി 9 ന് രാജ്ഭവൻ മാർച്ച് നടത്താനിരിക്കെയാണ് രാജ്ഭവൻ ഇക്കാര്യം വിശദികരിച്ചത് .ഇടതുമുന്നണി ഹർത്താൽ പ്രഘ്യാപിച്ച സാഹചര്യത്തിൽ ഗവർണ്ണറുടെ പരിപാടിയിൽ എതിര് മാറ്റവും വരുത്തിയിട്ടില്ല .പദ്ധതിയുടെ ഉത്‌ഘാടനവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാഭാരവാഹികൾ അറിയിച്ചു . തൊടുപുഴയിൽ എത്തുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ ഭൂപതിവ് ബില്ലിൽ ഒപ്പുവക്കാത്തത് സംബന്ധിച്ചു കൂടുതൽ വിശദികരണം നൽകുമെന്നാണ് പ്രതിഷിക്കുന്നത് .