ലോക്ഡൗണിൽ നട്ടം തിരിഞ്ഞു ഇടുക്കിയുടെ ടുറിസം മേഖല , അടച്ചു പുറപ്പെട്ടത് പതിനായിരത്തോളം സ്ഥാപനങ്ങൾ
മുതൽ മുടക്കിനനുസരിച്ച് രണ്ടുപേര് മുതൽ നുറിലധികം ജീവനക്കാരനാണ് ഒരു സ്ഥാപനത്തിലും ജോലിചെയ്തു വന്നിരുന്നത് പ്രാഥമിക വിദ്യാഭ്യാസമുതൽ ഉന്നത വിദ്യാഭ്യാസം നേടിയവരും ബഹുഭാക്ഷ പണ്ഡിതർവരെ ഈ മേഖലയിൽ ജോലി ചെയ്തിരുന്നു . ഇത്തരത്തിൽപെട്ട നൂറുകണക്കിന് ആളുകൾക്കാണ് ലോക് ഡൗണിനെത്തുടർന്നു ജോലി നഷ്ട്ടപെട്ടിട്ടുള്ളത് .
മൂന്നാർ :കോവിഡ് മഹാമാരിയെത്തുടർന്നു തകർന്നു തരിപ്പണമായിരിക്കുകയാണ് സംസ്ഥാനത്തെ ടുറിസം മേഖല . ലോക ടുറിസം ഭൂപടത്തിൽ ഇടംനേടിയ മുന്നാറിലെ ടൂറിസം മേഖലക്ക് കനത്ത പ്രകാരമാണ് കോവിഡ് മഹാമാരിയെത്തുടർന്നുള്ള ലോക് ഡൗൺ ഏൽപ്പിച്ചിട്ടുള്ളത് . കോവിഡ് വ്യാപനത്തെ തുടന്ന് 2020 മാർച്ചിൽ അടച്ചുപൂട്ടിയ മുന്നാറിലെ ടുറിസം മേഖലയിൽ ഇതുവരെ ആളനക്കമുണ്ടായിട്ടില്ല .
കാർഷിക മേഖലയുടെ തകർച്ചയിൽ നിന്നും ജില്ലയിലെ കർഷകർക്ക് ഒരു പരിധിവരെ ആശ്വസമായിരുന്നു ടുറിസം മേഖലയുടെ വളർച്ച . ഏലം ,കാപ്പി തേയില ഗ്രാമ്പു . ജാതിക്ക കൊക്കോ . ഇഞ്ചി ചുക്ക് കുരുമുളക് മഞ്ഞൾ തുടങ്ങി നിരവധി ഉത്‌പന്നങ്ങൾ ടുറിസം മേഖലയിൽ വിറ്റഴിക്കാൻ തുടങ്ങിയതോടെ മികച്ച വില ലഭിച്ചിരുന്നു . എന്നാൽ ലോക് ഡൗണിനെത്തുടർന്നു ഇത്തരം സ്ഥാപനങ്ങൾ അടച്ചപ്പുട്ടപെട്ടതോടെ കാർഷിക മേഖലക്കും വൻതിരിച്ചടിയാണ് സഭവിച്ചിട്ടുള്ളത് .
ഇടുക്കി ജില്ലയിൽ മൂന്നാർ തേക്കടി വാഗമൺ തുടങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങളിലായി പതിനായിരത്തിലധികം ചെറുതും വലുതുമായ വ്യാപാരസ്ഥാപനങ്ങളാലാണ് പ്രവർത്തിച്ചിരുന്നത് . ഇത്തരത്തിൽ പെട്ട ഏറ്റവു കൂടുതൽ സ്ഥാപനങ്ങൾ ഉള്ളത് മൂന്നാറിന്റെ ടുറിസം മേഖലയിലാണ് . പ്ലാസ്റ്റിക്ക് ഷീറ്റിൽ റോഡരികിൽ മറച്ചു കെട്ടിയ ചെറിയ കച്ചവട സ്ഥാപനങ്ങൾ മുതൽ കോടികൾ മുതൽ മുടക്കുള്ള വ്യാപാരസ്ഥാപങ്ങളാണ് മൂന്നാറിന്റെ ടുറിസം മേഖലയിൽ പ്രവർത്തിച്ചിരുന്നത് , ചോക്ളേറ്റ് മിട്ടായിമുതൽ ലക്ഷങ്ങൾ വിലയുള്ള ഊദ് വരെ കച്ചവടം നടത്തിയ സ്ഥാപങ്ങൾക്കും പൂട്ടുവീണിട്ടു ഒരു വര്ഷത്തിലധികമായിട്ടുണ്ട് .
മുതൽ മുടക്കിനനുസരിച്ച് രണ്ടുപേര് മുതൽ നുറിലധികം ജീവനക്കാരനാണ് ഒരു സ്ഥാപനത്തിലും ജോലിചെയ്തു വന്നിരുന്നത് പ്രാഥമിക വിദ്യാഭ്യാസമുതൽ ഉന്നത വിദ്യാഭ്യാസം നേടിയവരും ബഹുഭാക്ഷ പണ്ഡിതർവരെ ഈ മേഖലയിൽ ജോലി ചെയ്തിരുന്നു . ഇത്തരത്തിൽപെട്ട നൂറുകണക്കിന് ആളുകൾക്കാണ് ലോക് ഡൗണിനെത്തുടർന്നു ജോലി നഷ്ട്ടപെട്ടിട്ടുള്ളത് . ഇതിൽ ഇതര സംസ്ഥാത്തുനിന്നുള്ളവരും ഉണ്ട് . സ്‌പൈസ് ഗാർഡനുകൾ കേന്ദ്രികരിച്ചാണ് ഏറ്റവും കൂടുതൽ ആളുകൾ ജോലിചെയ്തു വന്നിരുന്നത് . ഇടുക്കി ജില്ലയിൽ എൺപതിലധികം സ്ഥാപനങ്ങളാണ് ഇത്തരത്തിൽ പ്രവർത്തിച്ചുവന്നിരുന്നത് ഇവയെല്ലാം അടച്ചുപൂട്ടപ്പെട്ടിട്ടു ഒരു വര്ഷം പിന്നിട്ടിരിക്കുകയാണ് .
വൻ മുതൽ മുടക്കിലാണ് ഓരോ സ്ഥാപനങ്ങളും തുടങ്ങിയിട്ടുള്ളത് ലോക് ഡോണിനെ തുടന്ന് ലക്ഷങ്ങൾ മുതൽ മുടക്കി വിൽപനക്കായി എത്തിച്ച വിധ ഉൽപന്നങ്ങൾ ഇത്തരം സ്ഥാപനങ്ങളിൽ കലാകാരണപെട്ടു നശിച്ചു. കൈത്തറി വസ്ത്രങ്ങൾ ആയൂർ വേദ ഔഷധങ്ങൾ .എല്ലാംതന്നെ പഴകി നശിച്ചിട്ടുണ്ട് . സ്റ്റോക്കായി എത്തിച്ചതെല്ലാം നശിച്ചതോടെ ലോക് ഡൗൺ നീങ്ങിയാലും ഇത്തരം എല്ലാസ്ഥാപനങ്ങൾ ഇനി തുറന്നു പ്രവർത്തിക്കണമെങ്കിൽ വീണ്ടും ലക്ഷങ്ങളുടെ നിക്ഷേപമിറക്കേണ്ടി വരും .
ടുറിസം മേഖലയിൽ പ്രവർത്തിക്കാട്ടുന്ന ഇത്തരം സ്ഥാപനങ്ങൾ എല്ലാം തന്നെ ഭാരിച്ച വാടക നൽകിയാണ് പ്രവർത്തിച്ചിരുന്നത് . ടുറിസം മേഖലയുടെ തകർച്ചയെതുടന്നു വാടക നല്കാൻ പോലും കച്ചവടക്കാർക്ക് കഴിയുന്നില്ല. അടഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്ക് ലക്ഷങ്ങളുടെ വൈദുതി കുടിശയ്കയും നിലവിലുണ്ട് .
ടുറിസം മേഖലയിലെ വ്യാപാരസ്ഥാപനങ്ങളിൽ പലതു ബാങ്ക് വായ്പയുടെ പിൻബലത്തിലാണ് പ്രവർത്തിച്ചിരുന്നത്.ഒരുവര്ഷക്കാലമായി സ്ഥാപനങ്ങൾ അടച്ചുപൂട്ടപ്പെട്ടതിനെത്തുടർന്നു ഈ മേഖല പൂർണ്ണമായും കടക്കെണിയിലാണ്.
കോവിഡ് മഹാമാരിയെത്തുടന്ന് ഏർപ്പെടുത്തിയ ലോക്ഡൗൺ നെത്തുടർന്നു . സമസ്തമേഖലക്കും സംസ്ഥാന സർക്കാർ സാമ്പത്തിക സഹായവു ഇളവുകളും നൽകിയെങ്കിലും ടുറിസം മേഖലയിൽ പ്രവർത്തിക്കന്ന ഇത്തരം സ്ഥാപനങ്ങൾക്ക് ഇതുവരെ യാതൊരു സഹായവും ലഭ്യമാക്കിയിട്ടില്ല . ലോക് ഡൗണിനെ തുടന്ന് വൻ പ്രതിസന്ധിയിലായ ഇത്തരം സ്ഥങ്ങൾക്ക് സമാശ്വാസ പദ്ധതികൾ നടപ്പാക്കണമെന്നും വൈദുതി വെള്ളം കുടിശിക എഴുതി തള്ളണണമെന്നും
ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം ഏർപെടുത്തുകയും പലിശ രഹിത വായ്‌പ്പാ അനുവദിക്കണമെന്നും തൊഴിലാളികൾക്ക് വേണ്ടി സമാശ്വസം പദ്ധതികൾ നടപ്പാക്കണമെന്നുമാണ് ഈ രംഗത്തുള്ളവരുടെ ആവശ്യം