ഇടുക്കി പ്രസ്സ് ക്ലബ് പ്രളയത്തിൽ ഒറ്റപ്പെട്ട മാങ്കുളത്തെ ആദിവാസികുടികളിൽ ദുരിതാശ്വസ കിറ്റുകൾ വിതരണം ചെയ്തു

കനത്തമഴയിൽ പാലം തകർന്നതിനെത്തുടർന്നു തികച്ചു ഒറ്റ പെട്ടുപോയ മാങ്കുളത്തെ വിദൂര ആദിവാസി കൂടിയ സുബ്രമണ്യൻ കുടി പാണ്ഡ്യൻ കുടി എന്നിവിടങ്ങളിലെ എൺപതോളം ആദിവാസികുടുംബങ്ങൾക്കും മാങ്കുളം വിരിപ്പാറയിലെ എസ് സി കോളനിയിലുമാണ് കിറ്റുകൾ വിതരണം ചെയ്തത്

0

തൊടുപുഴ : ഇടുക്കിയ പ്രസ്സ് ക്ലബ്ബ് സമാഹരിച്ച ദുരിതാശ്വസ കിറ്റുകൾ മാങ്കുളത്തെ ആദിവാസികുടുംബങ്ങൾക്ക് വിതരണം ചെയ്തു കനത്തമഴയിൽ പാലം തകർന്നതിനെത്തുടർന്നു തികച്ചു ഒറ്റ പെട്ടുപോയ മാങ്കുളത്തെ വിദൂര ആദിവാസി കൂടിയ സുബ്രമണ്യൻ കുടി പാണ്ഡ്യൻ കുടി എന്നിവിടങ്ങളിലെ എൺപതോളം ആദിവാസികുടുംബങ്ങൾക്കും മാങ്കുളം വിരിപ്പാറയിലെ എസ് സി കോളനിയിലുമാണ് കിറ്റുകൾ വിതരണം ചെയ്തത്. അരി പത്രങ്ങൾ വസ്ത്രങ്ങൾ നോട്ട് ബുക്ക് നിത്യോപയോഗ സാധനങ്ങൾ ബിസ്ക്കറ്റ് ഉൾപ്പടെ ഭക്ഷ്യ വസ്തുക്കൾ ക്ളീനിങ് ലോഷനുകൾ സോപ്പ് എന്നിവ ഉൾപ്പെടുന്ന കിറ്റുകളാണ് ദുരിതബാധിതർക്ക് വിതരണം ചെയ്തത്

കഴിഞ്ഞ ദിവസ്സം തൊടുപുഴ പ്രസ്സ് ക്ലബിൽ വിവിധ സ്ഥാപനങ്ങളിൽനിന്നും സ്‌കൂളുകളിൽ നിന്നും എത്തിച്ച സാധനങ്ങൾ കിറ്റുകളാക്കി മാങ്കുളത്തെ ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസിൽ എത്തിക്കുകയായിരുന്നു മാങ്കുളംഫോറെസ്റ്റ് റെയിഞ്ച് ഓഫിസിൽ എത്തിച്ച കിറ്റുകളിൽ ചിലത് അടിയന്തിര സഹായം വേണ്ടിയിരുന്ന പത്തോളം ആദിവാസികുടുബങ്ങൾക്ക് ആനകുളം റേഞ്ച്ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ റേഞ്ച് ഓഫീസർ കെ ടി റോയ്   വിതരണം ചെയ്തു. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് അഷറഫ് വട്ടപ്പാറ , സെക്കട്ടറി എം എൻ സുരേഷ് വൈസ് പ്രസിഡണ്ട് തങ്കച്ചൻ പീറ്റർ ,ട്രഷർ എഞ്ചിൽ എം ബേബി തുടങ്ങിയവർ സന്നിഹിതരായിരുന്നു

മറ്റുകുടികളിൽ വിതരണത്തിനായി തയ്യാറാക്കിയ കിറ്റുകൾ ആനകുളത്തേയും വിരിപ്പാറയിലെയും കടലാറിലെയും ഫോറെസ്റ് സ്റേഷനിലുകളിൽ എത്തിച്ചശേഷം വിദൂര ആദിവാസി ഗ്രാമങ്ങളിൽ ജീപ്പ് മാർഗ്ഗവും തലച്ചുമടായിയും വനപാലകർ കട്ടിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളിൽ എത്തിച്ചുമാണ് കിറ്റുകളുടെ വിതരണം പൂർത്തിയാക്കിയത് .

കഴിഞ്ഞ മഴയിൽ പാലം തകർന്നതിനെത്തുടർന്നു തീർത്തും പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളിൽ ദുരിതാശ്വസ കിറ്റുകൾ വിതരണം ചെയ്യുന്നതിന് ഇടുക്കി പ്രസ്സ് ക്ലബ് ഭാരവാഹികൾ ഗ്രാമ പഞ്ചായത്തു ഭരണസമിതിയെ സമീപിച്ചെങ്കിലും പഞ്ചായത്തു നിസഹകരിച്ചതിനെത്തുടർന്നാണ് പ്രസ്സ് ക്ലബ് ഭാരവാഹികൾ വനപാലകരെ സമീപിച്ചത് . മാങ്കുളം ഡി എഫ് ഓ സുഹൈബിന്റെ നേതൃത്തത്തിൽ വനപാലക സംഘം ദൗത്യം ഏറ്റടുക്കുകയും മുന്ന് ദിവസങ്ങളിലായി കിറ്റുകളുടെ വിതരണം പൂർത്തിയാക്കുകയുമായിരുന്നു . വിരിപ്പാറ റേഞ്ച് ഓഫീസർ ഉദയസൂര്യൻ ആനകുളം റേഞ്ച് ഓഫീസർ കെ ടി റോയ് ഫോറസ്റ്റർ ബാബു നിരവധി വനം വകുപ്പ് ജീവനക്കാരുംചേർന്നാണ് കിറ്റുകൾ ആദിവാസികുടികളിൽ എത്തിച്ചത്

You might also like

-