ഇടുക്കിയിൽ കൊവിഡ്-19 ലംഘനം: 8871കേസുകള്‍ , 10589 പ്രതികള്‍ , 4712 അറസ്റ്റ് , 214000 രൂപ പിഴ

ക്വാറന്റീന്‍ ലംഘിച്ചതിന് ഇടുക്കി, വെള്ളത്തൂവല്‍ എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കമ്പംമെട്ട്, ബോഡിമെട്ട്, കുമളി, മറയൂര്‍ എന്നീ ചെക്ക്പോസ്റ്റുകളില്‍ നിയമം ലംഘിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 25 കേസ് എടുത്തു.

0

ഇടുക്കി :കൊവിഡ്-19 നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ പോലീസ് 8871 കേസുകള്‍  രജിസ്റ്റര്‍ ചെയ്തു. (സബ് ഡിവിഷന്‍: തൊടുപുഴ 3503, മൂന്നാര്‍ 2453, കട്ടപ്പന 2915) 10589 പ്രതികളെ പിടികൂടി. 4712 പേരെ അറസ്റ്റ് ചെയ്തു.  2,14,000 രൂപ പിഴ ഈടാക്കി. ക്വാറന്റീന്‍ ലംഘിച്ചതിന് ഇടുക്കി, വെള്ളത്തൂവല്‍ എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കമ്പംമെട്ട്, ബോഡിമെട്ട്, കുമളി, മറയൂര്‍ എന്നീ ചെക്ക്പോസ്റ്റുകളില്‍ നിയമം ലംഘിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 25 കേസ് എടുത്തു. ജില്ലയില്‍ 42 അബ്കാരി കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തതായും ജില്ലാ പോലീസ് മേധാവി പി കെ മധു അറിയിച്ചു.

കോവിഡ്-19  മൂന്ന് വകുപ്പിന് ഇളവ്

ജില്ലയിലെ കെ.എസ്.ഇ.ബി ഓഫീസുകള്‍ക്ക് ആവശ്യമായ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചും മൃഗസംരക്ഷണം, വാട്ടര്‍ അതോറിറ്റി എന്നിവയ്ക്ക് പരമാവധി 33 ശതമാനം ജീവനക്കാരെ നിയോഗിച്ചും പ്രവര്‍ത്തിക്കാവുന്നതാണെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

You might also like

-