സംസ്ഥാനത്ത് ലോക് ഡൗൺ “ഗ്രീൻ സോണുകൾ “ഇല്ല,ഇടുക്കിയും കോട്ടയവും ഓറഞ്ചു സോണിൽ
കോവിഡ് രോഗികളില്ലാതിരുന്ന ഇടുക്കി, കോട്ടയം ജില്ലകള്‍ ഗ്രീന്‍സോണായി പ്രഖ്യാപിക്കുകയും സുരക്ഷ മുന്‍കരുതലോടെയുള്ള സാധാരണ ജനജീവിതത്തിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ ഇടുക്കിയില്‍ നാലും കോട്ടയത്ത് മൂന്നും കേസുകള്‍ പോസിറ്റീവായതോടെ ഇവയുള്‍പ്പെടെ പത്ത് ജില്ലകള്‍ ഓറഞ്ച് സോണായി
തിരുവനന്തപുരം :ഇടുക്കി കോട്ടയം ജില്ലകളിൽ വീണ്ടു കോവിഡ് സ്ഥികരിച്ചതോടെ ലോക്ഡൌണിന് സര്‍ക്കാര്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പടുവിച്ചു. സംസ്ഥാനത്ത് ഇനി ഗ്രീന്‍ സോണ്‍ ഇല്ല. നാല് വടക്കന്‍ ജില്ലകള്‍ റെഡ് സോണും പത്ത് ജില്ലകള്‍ ഓറഞ്ച് സോണിലുമായി. റെഡ് സോണിലും ഓറഞ്ച് സോണുകളിലെ ഹോട്ട്സ്പോട്ടുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ തുടരും
നേരത്തെ നാല് മേഖലകളായി തിരിച്ചായിരുന്നു സംസ്ഥാനത്ത് ലോക്ഡൌണില്‍ നിയന്ത്രണങ്ങളും ഇളവുകളും. കോവിഡ് രോഗികളില്ലാതിരുന്ന ഇടുക്കി, കോട്ടയം ജില്ലകള്‍ ഗ്രീന്‍സോണായി പ്രഖ്യാപിക്കുകയും സുരക്ഷ മുന്‍കരുതലോടെയുള്ള സാധാരണ ജനജീവിതത്തിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ ഇടുക്കിയില്‍ നാലും കോട്ടയത്ത് മൂന്നും കേസുകള്‍ പോസിറ്റീവായതോടെ ഇവയുള്‍പ്പെടെ പത്ത് ജില്ലകള്‍ ഓറഞ്ച് സോണായി. ഓറഞ്ച് എ, ബി കാറ്റഗറികളും എടുത്തുകളഞ്ഞു. ഓറഞ്ച് എ സോണില്‍ ഏപ്രില്‍ 24ന് ശേഷം പ്രഖ്യാപിച്ചിരുന്ന ഇളവുകളും ഇതോടെ അപ്രസക്തമായി. പുതിയ മാര്‍ഗനിര്‍ദേശപ്രകാരമായിരിക്കും ഇളവുകള്‍.
ഓറഞ്ച് സോണിലെ ഹോട്ട്സ്പോട്ടുകളായി വരുന്ന പഞ്ചായത്തുകള്‍ പൂര്‍ണമായി അടച്ചിടും. മുന്‍സിപ്പല്‍ അതിര്‍ത്തിയില്‍ ബന്ധപ്പെട്ട വാര്‍ഡുകളും കോര്‍പറേഷനുകളില്‍ ഡിവിഷനുകളും മാത്രമാകും അടക്കുക. ജില്ലാ ഭരണകൂടം ഹോട്ട്സ്പോട്ടുകള്‍ നിര്‍ണയിക്കും. ചികിത്സ ഉള്‍പ്പെടെ അത്യാവശ്യങ്ങള്‍ക്ക് ജില്ല കടന്ന് യാത്രചെയ്യാന്‍ ജില്ല പൊലീസ് മേധാവിയുടെ അനുമതി വേണം. സംസ്ഥാന അതിര്‍ത്തികളില്‍ കര്‍ശന പരിശോധനയുണ്ടാകും.