ഇടുക്കി കൊലുമ്പന്‍ കോളനിയിലെ കുടുംബങ്ങള്‍ക്ക് ഓണ സമ്മാനമാണ് പട്ടയം: മന്ത്രി എം.എം.മണി

ഉപ്പുതറ, അയ്യപ്പന്‍കോവില്‍, കല്ലാര്‍കുട്ടി ഡാമിന്റെ ഇരുകരകളിലെയും കര്‍ഷകര്‍ക്ക് പട്ടയം നല്കണമെന്ന അഭിപ്രായമാണുള്ളത്. വൈദ്യുതി ബോര്‍ഡിന്റെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ ഒരു തടസവും ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

0

ചെറുതോണി :കേരളത്തിന്റെ ഗോത്രവര്‍ഗ ചരിത്രത്തില്‍ നിര്‍ണായകസ്ഥാനമുള്ള കൊലുമ്പന്‍ കോളനിയിലെ 29 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചു. പ്രദേശത്തെ കര്‍ഷക കുടുംബങ്ങള്‍ക്കുള്ള ഓണ സമ്മാനമാണിതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പട്ടയ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ പട്ടയത്തിന് അര്‍ഹതയുള്ള എല്ലാവര്‍ക്കും പട്ടയം ലഭിക്കണം. പദ്ധതി പ്രദേശങ്ങളായിരുന്ന പത്ത് ചെയിന്‍ മേഖലയിലുള്‍പ്പെട്ട ഇരട്ടയാര്‍ ഭാഗത്ത് പട്ടയം നല്കിയിട്ടുണ്ട്. ഇത്തരത്തില്‍ ഉപ്പുതറ, അയ്യപ്പന്‍കോവില്‍, കല്ലാര്‍കുട്ടി ഡാമിന്റെ ഇരുകരകളിലെയും കര്‍ഷകര്‍ക്ക് പട്ടയം നല്കണമെന്ന അഭിപ്രായമാണുള്ളത്. വൈദ്യുതി ബോര്‍ഡിന്റെ ഭാഗത്തു നിന്നും ഇക്കാര്യത്തില്‍ ഒരു തടസവും ഉണ്ടാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആദ്യ പട്ടയം ഊരുമൂപ്പന്‍ റ്റി.വി. രാജപ്പനും രണ്ടാമതായി ഇടുക്കി ഡാമിന് സ്ഥലം കാണിച്ചു നല്കിയ ചെമ്പന്‍ കൊലുമ്പന്റെ കൊച്ചു മക്കള്‍ സുധാ രാജപ്പനും മന്ത്രിയില്‍ നിന്നും പട്ടയം ഏറ്റുവാങ്ങി. റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ യോഗത്തിന് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ സ്വാഗതമാശംസിച്ചു. കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ബോര്‍ഡംഗം സി.വി.വര്‍ഗീസ്, എ ഡി എം ആന്റണി സ്‌കറിയ, ഹുസൂര്‍ ശിരസ്തദാര്‍ മിനി.കെ.ജോണ്‍, തഹസീല്‍ദാര്‍ വിന്‍സന്റ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

You might also like

-