ഇടുക്കി അണക്കെട്ടിന് സമീപം നേരിയ ഭൂചലനം

നേരിയ പ്രകമ്പനത്തോടെ ശക്തമായ മുഴക്കമുണ്ടായതായി നാട്ടുകാർ പറഞ്ഞു. ഭൂചലനത്തെ തുടർന്ന് നാട്ടുകാർ പരിഭ്രാന്തരായി.

0

ഇടുക്കിയിൽ നേരിയ ഭൂചലനം. ഭൂചലനമുണ്ടായത് ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിലാണ്. രണ്ട് വട്ടം ഭൂചലനമുണ്ടായി. നേരിയ പ്രകമ്പനത്തോടെ ശക്തമായ മുഴക്കമുണ്ടായതായി നാട്ടുകാർ പറഞ്ഞു. ഭൂചലനത്തെ തുടർന്ന് നാട്ടുകാർ പരിഭ്രാന്തരായി.

രാത്രി 10.15നും 10.25നും മധ്യേയാണ് ഭൂചലനമുണ്ടായത്. സംഭവത്തെക്കുറിച്ച് പരിശോധിച്ച് വരികയാണെന്ന് കെഎസ്ഇബി ഗവേഷണ വിഭാഗം പറയുന്നു. ഭൂചലനത്തെക്കുറിച്ച് അധികൃതരുടെ ഭാഗത്ത് നിന്ന് അറിയിപ്പൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഭൂചലനത്തിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്ന് കെഎസ്ഇബി അധികൃതരും ജില്ലാ ഭരണകൂടവും വ്യക്തമാക്കി. ഇടുക്കി ആസ്ഥാനമായ പൈനാവ് ഉപ്പുതോട് പതിനാറാംകണ്ടം പേപ്പാറ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവ പെട്ടത് ബഹു ചലനത്തിന്റെ പ്രഭവ കേന്ദ്രം എവിടെയെന്നു റിക്‌റ്റർ സ്കെയിൽ പ്രകമ്പനം എത്ര രേഖപ്പെടുത്തി എന്നതിന്റെ വിവരങ്ങൾ ലഭ്യമായിട്ടില്ല 

You might also like

-